search
 Forgot password?
 Register now
search

കാർ കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം

LHC0088 2025-12-8 06:51:02 views 923
  



മുംബൈ∙ നാസിക്കിലെ കൽവൺ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിൽ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം. മരിച്ച ആറ് പേരും നിഫാഡ് താലൂക്കിലെ പിംപൽഗാവ് ബസ്വന്ത് സ്വദേശികളാണെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു.  

  • Also Read ‘ഞാൻ എല്ലാം അവസാനിപ്പിക്കുന്നു’; 25 വയസ്സുകാരനെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം   


7 പേരാണു വാഹനത്തിലുണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചു തന്നെ ആറുപേരും മരിച്ചു. കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണു മരിച്ചത്.  

  • Also Read കട്ടിലുകളിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ; അന്വേഷണം   


ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘‘മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ അപകടത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവത്തെ ‘‘അത്യന്തം ദുഃഖകരം’’ എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു. English Summary:
Nashik Accident: A tragic car accident in Nashik\“s Kalwan taluka resulted in the death of six people. The incident occurred at Sapthashrungi Gad ghat, prompting condolences and financial aid from government officials.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com