search

ഓരോ വാരവും രാഷ്ട്രീയ ഗതിയറിയാൻ മനോരമ ന്യൂസിന്റെ ഇലക്ഷൻ പൾസ്

deltin33 1 hour(s) ago views 535
  



മലയാള മാധ്യമരംഗത്ത് ഇതാദ്യമായി പ്രതിവാര അഭിപ്രായ സർവേ അവതരിപ്പിക്കുകയാണ് ‘ഇലക്‌ഷൻ പൾസി’ലൂടെ മനോരമ ന്യൂസ്. ദേശീയ തലത്തിൽ അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് ഡേറ്റ വിദഗ്ധരായ സി വോട്ടറുമായി ചേർന്നാണ് സർവേ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചകളിൽ രാത്രി 9 മണിക്കാണ് സംപ്രേഷണം.

ഓരോ ആഴ്ചയിലെയും നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അന്വേഷിക്കുന്ന സ്നാപ് പോളാണ് ഇലക്‌ഷൻ പൾസിന്റെ പ്രധാന ഭാഗം. വിവാദ വിഷയങ്ങൾ എങ്ങനെ ഇലക്‌ഷനെ ബാധിക്കുമെന്ന അവലോകനവും ഇതോടൊപ്പമുണ്ടാകും. നിശ്ചിത ചോദ്യങ്ങളിൽ തുടർച്ചയായി വിവരം ശേഖരിക്കുന്ന ഇലക്‌ഷൻ ട്രാക്കറും പരിപാടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ജനപ്രീതി, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, ഭരണത്തുടർച്ചയാഗ്രഹിക്കുന്നവർ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഓരോ ആഴ്ചയും ഉണ്ടാകുന്ന വ്യതിയാനങ്ങൾ ട്രാക്കർ രേഖപ്പെടുത്തും.

ടെലിഫോൺ അഭിമുഖങ്ങളിലൂടെയാണ് വിവര ശേഖരണം. കേരളത്തിന്റെ ജനസംഖ്യാ ഘടന പ്രതിഫലിക്കുന്ന സാംപിളിൽ, 18 വയസ്സിനു മുകളിൽ പ്രായമുള്ള വോട്ടർമാരെ ഉൾപ്പെടുത്തുന്നു. എല്ലാ ജില്ലകളിൽ നിന്നും സാംപിൾ ശേഖരിക്കും. തികച്ചും ശാസ്ത്രീയമായി തയാറാക്കുന്ന സർവേ ഫലങ്ങൾ വ്യക്തമായ ഗ്രാഫിക്സിലൂടെ സ്ക്രീനിലെത്തിക്കുന്നു.

മനോരമ ന്യൂസിന്റെ പ്രമുഖ അവതാരകരായ ജോണി ലൂക്കോസ്, ഷാനി പ്രഭാകർ, അയ്യപ്പദാസ്, ജയമോഹൻ എന്നിവരാണ് ഇലക്‌ഷൻ പ്ലസ് അവതരിപ്പിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN


  • 4 MINUTES AGO   ഓരോ വാരവും രാഷ്ട്രീയ ഗതിയറിയാൻ മനോരമ ന്യൂസിന്റെ ഇലക്ഷൻ പൾസ് Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   നോയിഡ സ്വദേശിക്ക് ദയാവധം; ഇറാന് പിന്തുണയുമായി ഉത്തരകൊറിയ - പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Manorama news Election Survey: Election Pulse is a new weekly opinion poll by Manorama News, conducted with C Voter, to gauge public sentiment on critical political issues in Kerala. The program features a snap poll and an election tracker, providing analysis on topics like Chief Minister\“s popularity and government continuity.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478125