ന്യൂഡൽഹി∙ സ്പീക്കർ ഓം ബിർലയ്ക്ക് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ, ശബ്ദവോട്ടോടെ പ്രമേയം തള്ളി. പിന്നാലെ ഇന്നത്തെ സഭാ നടപടികൾ നിർത്തിവച്ചു. നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും. പ്രതിപക്ഷ പാർട്ടികളാണ് പ്രമേയം അവതരിപ്പിച്ചത്. സഭയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 40 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു സ്പീക്കർക്ക് എതിരെ അവിശ്വാസപ്രമേയം വന്നത്.
What you should read next
Live ‘സഭ ചേരുമ്പോൾ രാഹുൽ വിദേശത്ത്’; മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷ ബഹളം Latest News
സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരുന്നത് നിർഭാഗ്യകരമെന്നായിരുന്നു വോട്ടെടുപ്പിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രംസഗത്തിൽ പറഞ്ഞത്. ബിജെപി പ്രതിപക്ഷത്തായിരുന്ന കാലത്ത് ഒരിക്കൽപ്പോലും സ്പീക്കർക്ക് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു. പ്രധാന പാർലമെന്റ് സമ്മേളനങ്ങൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോവുമെന്നും, പിന്നീടു തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തുമെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം.
What you should read next
LIVE ‘വികസനത്തിന് വേഗം പകരാനുള്ള അവസരം കേരളത്തിന് കൈവന്നിരിക്കുന്നു’:് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി Latest News
പാർലമെന്റിൽ വിയോജിപ്പിനുള്ള ഇടം ചുരുങ്ങുന്നുവെന്ന തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കാനാണു പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. പ്രതിപക്ഷ അംഗങ്ങൾക്ക് മതിയായ സംരക്ഷണം സ്പീക്കറിൽനിന്ന് ലഭിക്കുന്നില്ലെന്നു തോന്നാറുണ്ടെന്നായിരുന്നു ആർജെഡി എംപി അഭയ് കുമാർ സിൻഹ പറഞ്ഞത്.
JUST IN
38 SECONDS AGO ഓം ബിർലയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളി; സ്പീക്കർക്കെതിരായ പ്രമേയം 40 വർഷത്തിന് ശേഷം Latest News
12 MINUTES AGO LPG CRISIS ‘ഞങ്ങൾ ഇടപെട്ടു, അല്ലായിരുന്നെങ്കിൽ എൽപിജി വില ഇതിലും കൂടിയേനെ’ എന്ന് കേന്ദ്രം, പരിഭ്രാന്തി പിടിച്ച് ബുക്കിങ് വേണ്ടാ Business News
42 MINUTES AGO ഫോണിന്റെ പാസ്‌വേഡ് നൽകണമെന്ന ഉത്തരവിന് സ്റ്റേ; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം Latest News
VIEW MORE
English Summary:
The no-confidence motion against Lok Sabha Speaker Om Birla has been defeated by a voice vote amid protests, leading to the adjournment of proceedings until tomorrow. This marks the first no-confidence motion against a Speaker in 40 years, brought by opposition parties citing concerns about the impartiality of the House and the shrinking space for dissent.