തൃശൂർ ∙ ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ നടന്നത് അപൂർവ സംഭവങ്ങൾ. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങളും കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് കത്തുനൽകിയ ഇവർ ശേഷം ബിജെപിക്കൊപ്പം ചേർന്നു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നടത്തുന്ന ഓപറേഷൻ കമൽ മോഡലായി മറ്റത്തൂരിൽ.
- Also Read ‘ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദ കാണിക്കണം’
24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫായിരുന്നു. പത്തു സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ടുപേരും കോൺഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടെ 8 കോൺഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചു. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.
- Also Read രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു, അമിത് ഷായെ അറിയിച്ചു: രാജേഷ് മേയറായി
∙ അപ്രതീക്ഷിത ട്വിസ്റ്റിനുള്ള കാരണം ?
കോൺഗ്രസ് വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് രാവിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചത്. ശേഷം ബിജെപിയുമായി ചേർന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടുകെട്ടുണ്ടായതെന്നാണ് വിലയിരുത്തൽ. അതേസമയം കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനു തടയിടാൻ കൂടിയാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നത്. ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ മറ്റത്തൂരിൽ പ്രകടനം നടത്തി.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
English Summary:
Mattathur panchayath political twist:The Mattathur local body election saw a dramatic turn as eight Congress members resigned just before the presidential vote. They then allied with the BJP to elect an independent candidate, Tessy Jose, as president, aiming to defeat the LDF. |