‘സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞാല്‍ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന മുഖ്യമന്ത്രി; ഡല്‍ഹിയിലെ ഏത് നേതാവാണ് നിര്‍ബന്ധിച്ചത് ?’

LHC0088 Yesterday 22:21 views 677
  



കൊച്ചി ∙ വി.സി നിയമനത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഏത് സംഘപരിവാര്‍ നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഒത്തുതീര്‍പ്പിനു തയാറായതെന്നും സതീശൻ ചോദിച്ചു.  

  • Also Read ശബരിമല സ്വർണക്കൊള്ള: കടകംപള്ളിക്കെതിരായ തെളിവ് കോടതിയിൽ നൽകുമെന്ന് സതീശൻ   


സിനിമ വിലക്കിനെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് പാരഡി ഗാനത്തിനെതിരെ കേസെടുപ്പിച്ചത് കേരളത്തിന് അപമാനമാണ്. എഴുതിയ ആളുകളുടെ മതവും ജാതിയും അന്വേഷിച്ച് വര്‍ഗീയത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.  

വിസി നിയമനത്തിൽ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുഖ്യമന്ത്രി ഒത്തുതീര്‍പ്പുണ്ടാക്കിയത്. ഡല്‍ഹിയില്‍ നിന്നുള്ള ഏത് നേതാവാണ് ഒത്തുതീര്‍പ്പിനു വേണ്ടി മുഖ്യമന്ത്രിയെ നിര്‍ബന്ധിച്ചതെന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞാല്‍ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിയിലോ മുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതിനു പിന്നാലെ പി.എംശ്രീയില്‍ ഒപ്പുവച്ചത്.  
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതുപോലെ വിസി നിയമനത്തിലും ഏത് സംഘപരിവാര്‍ നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനു തയാറായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റജിസ്ട്രാറെ സംരക്ഷിക്കാന്‍ സമരം ചെയ്തവര്‍ ഇപ്പോള്‍ കേരള സര്‍വകലാശാല റജിസ്ട്രാറെ പറഞ്ഞുവിട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.  

  • Also Read ഗവർണർക്ക് വഴങ്ങി, വീണ്ടും; വി.സി നിയമനത്തിലെ ഒത്തുതീർപ്പിനു പിന്നാലെ റജിസ്ട്രാറുടെ കാര്യത്തിലും വിട്ടുവീഴ്ച   


‘‘അയ്യപ്പഗാനത്തിന്റെ പാരഡിയില്‍ കേസെടുത്ത സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. ഇതൊക്കെ ഇടതുപക്ഷ സര്‍ക്കാരിനു യോജിച്ചതാണോ. പ്രതിപക്ഷം പറഞ്ഞതു പോലെ ഇത് ഇടതു സര്‍ക്കാരല്ല, തീവ്രവലതുപക്ഷ സര്‍ക്കാരാണ്. ബിജെപി എടുക്കുന്നതു പോലുള്ള നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗാനം സര്‍ക്കാരിനെയും സിപിഎമ്മിനെയും എത്രത്തോളം ആലോസരപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേസ്.  

ഇതേ അയ്യപ്പഭക്തിഗാനത്തിന്റെ പാരഡി കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഎം ഉണ്ടാക്കിയതാണ്. 2017ല്‍ ജയിച്ചു വന്ന ലീഗ് നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി അവരെ നായയും കുറുക്കനുമാക്കിക്കൊണ്ട് സിപിഎം പാരഡി ഉണ്ടാക്കിയിട്ടുണ്ട്. ഒരു മതവികാരവും വൃണപ്പെടുത്താതെയാണ് ഇപ്പോള്‍ പാരഡി ഉണ്ടാക്കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയത്. എഴുതിയ ആളുകളുടെ മതവും ജാതിയും അന്വേഷിച്ച് വര്‍ഗീയത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി കളിക്കുന്ന അതേ കളിയാണ് കേരളത്തില്‍ സിപിഎമ്മും കളിക്കുന്നത്.  English Summary:
Vd satheesan slams cm governor vc deal: VD Satheesan criticizes the Kerala government\“s handling of the VC appointment and the Ayyappa song parody case. He accuses the government of suppressing freedom of expression and engaging in divisive politics similar to the BJP.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138539

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.