മസ്കത്ത് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ഒമാന്റെ ആദരവ്. \“ഓർഡർ ഓഫ് ഒമാൻ\“ പുരസ്കാരമാണ് ഒമാൻ സുൽത്താൻ മോദിക്ക് സമ്മാനിച്ചത്.
Also Read മലയാളത്തിൽ പ്രവാസ ലോകത്തെ അഭിസംബോധന ചെയ്ത് മോദി; കരഘോഷത്തോടെ ഏറ്റെടുത്ത് സദസ്സ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ഒമാൻ ബഹുമതി സമ്മാനിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണു നരേന്ദ്ര മോദി ഒമാനിൽ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.
Also Read വിദേശത്തേക്ക് പണമയച്ചപ്പോൾ നിങ്ങളറിഞ്ഞോ കയ്യിലെ കാശ് പോയത്? നഷ്ടം 1700 കോടി; കാണാച്ചെലവ് തിരിച്ചറിയാം, പണം ലാഭിക്കാൻ ‘പർപ്പസ് കോഡും’
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. നേരത്തേ ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുൽ ഇർഫാൻ തിയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘സുഖമാണോ’ എന്നു മലയാളത്തിൽ ചോദിച്ച ശേഷമാണ് മോദി സംസാരിച്ചത്. ഒമാനിൽ ധാരാളം മലയാളികൾ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇത്യോപ്യയിൽ എത്തിയ മോദിക്ക് ഇത്യോപ്യയുടെ പരമോന്നത ബഹുമതിയായ \“ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് ഇത്യോപ്യ\“ സമ്മാനിച്ചിരുന്നു. ഇന്ന് ഒമാൻ സമ്മാനിച്ച ബഹുമതി ഉൾപ്പെടെ 28 ലധികം രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി നൽകി ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചിട്ടുണ്ട്. English Summary:
Narendra Modi receives the Order of Oman award during his visit: This honor highlights the strengthened bilateral relations between India and Oman and their cooperation in trade, investment, and defense.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.