നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ?: സഞ്ചാർ സാഥി ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

LHC0088 Yesterday 22:21 views 682
  



കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പോർട്ടലാണ് സഞ്ചാർ സാഥി (Sanchar Saathi). മൊബൈൽ ഫോൺ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും സിം കാർഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനുമാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സഞ്ചാർ സാഥി ഒരു വെബ് പോർട്ടൽ ആയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ \“KYM\“ (Know Your Mobile) എന്ന പേരിൽ ഇതിന്റെ ഔദ്യോഗിക ആപ് ലഭ്യമാണ്.

സഞ്ചാർ സാഥിയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും (FAQ) താഴെ:

ചോദ്യം: എന്താണ് സഞ്ചാർ സാഥി?
ഉത്തരം: നമ്മുടെ പേരിൽ എത്ര സിം കാർഡുകൾ എടുത്തിട്ടുണ്ടെന്ന് അറിയാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന, കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലാണ് സഞ്ചാർ സാഥി.

ചോദ്യം: ഈ പോർട്ടൽ വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ ഏവ?
ഉത്തരം: പ്രധാനമായും മൂന്ന് സേവനങ്ങളാണ് ഇതിൽ ഉള്ളത്.
Know Your Mobile Connections (TAFCOP): നിങ്ങളുടെ പേരിൽ നിലവിൽ എത്ര സിം കാർഡുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പരിശോധിക്കാം.
Block Your Lost/Stolen Mobile (CEIR): ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് ബ്ലോക്ക് ചെയ്യാനും പിന്നീടു തിരികെ ലഭിക്കുമ്പോൾ അൺബ്ലോക്ക് ചെയ്യാനും സാധിക്കും.
Keep Yourself Aware: സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം നൽകുന്നു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചോദ്യം: എന്റെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഉത്തരം: sancharsaathi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Citizen Centric Services എന്നതിൽ Know Your Mobile Connections ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും (OTP) നൽകി ലോഗിൻ ചെയ്യുക.
നിങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ നമ്പറുകളും അവിടെ കാണാം. നിങ്ങൾക്ക് അറിയാത്ത നമ്പറുകൾ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്ത് റദ്ദാക്കാൻ അപേക്ഷിക്കാം.

  • Also Read കർഷകരുടെ നെഞ്ചിൽ വിത്തെടുത്തു ‘കുത്തി’ കേന്ദ്രം? ‘കുത്തക വിത്ത്’ ഇന്ത്യ കീഴടക്കും, നാടൻ നശിക്കും? ചെറിയ തെറ്റിനു വരെ ലക്ഷം രൂപ പിഴ   


ചോദ്യം: ഫോൺ നഷ്ടപ്പെട്ടാൽ എങ്ങനെ ബ്ലോക്ക് ചെയ്യാം?
ഉത്തരം: ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി എഫ്‌ഐആർ (FIR) കോപ്പി കൈപ്പറ്റുക. തുടർന്ന് സഞ്ചാർ സാഥി പോർട്ടലിലെ Block Lost/Stolen Mobile എന്ന ലിങ്ക് വഴി ഫോണിന്റെ IMEI നമ്പറും മറ്റ് വിവരങ്ങളും നൽകി ബ്ലോക്ക് ചെയ്യാം. ഇങ്ങനെ ചെയ്താൽ ആ ഫോണിൽ പിന്നീട് മറ്റൊരു സിം കാർഡും പ്രവർത്തിക്കില്ല.

ചോദ്യം: നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചാൽ എന്തുചെയ്യണം?
ഉത്തരം: ഫോൺ തിരികെ ലഭിച്ചാൽ ഇതേ പോർട്ടൽ വഴി തന്നെ Unblock Found Mobile എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോൺ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

  • Also Read ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...   


ചോദ്യം: സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഈ പോർട്ടൽ എങ്ങനെ സഹായിക്കും?
ഉത്തരം: ഫോൺ മോഷ്ടിച്ചതാണോ അതോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടതാണോ എന്ന് KYM (Know Your Mobile) ആപ് വഴിയോ പോർട്ടൽ വഴിയോ പരിശോധിക്കാം. ഫോണിന്റെ IMEI നമ്പർ ടൈപ്പ് ചെയ്താൽ അതിന്റെ സ്റ്റാറ്റസ് അറിയാൻ സാധിക്കും.

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? എങ്ങനെ അറിയാം?

പരിശോധിക്കാനുള്ള ലിങ്ക്: https://www.sancharsaathi.gov.in/sancharsaathi/faculties/know-your-mobile-connections

ഇത് എങ്ങനെ പരിശോധിക്കാം?

∙ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
∙ നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും ഒരു മൊബൈൽ നമ്പർ നൽകുക. ശേഷം സ്ക്രീനിൽ കാണുന്ന ക്യാപ്‌ച (Captcha) കോഡും നൽകുക.
∙ നിങ്ങളുടെ ഫോണിലേക്കു വരുന്ന ഒടിപി നൽകി ലോഗിൻ ചെയ്യുക.
∙ ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ്/ഐഡി കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും പട്ടിക അവിടെ തെളിഞ്ഞു വരും.
∙ പട്ടികയിൽ കാണുന്ന ഏതെങ്കിലും നമ്പർ നിങ്ങളുടേതല്ലെങ്കിലോ ഇപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിലോ, ആ നമ്പറിന് നേരെ ടിക്ക് ചെയ്ത് Not My Number അല്ലെങ്കിൽ Not Required എന്ന് നൽകി റിപ്പോർട്ട് ചെയ്യാം. ഇങ്ങനെ ചെയ്താൽ ടെലികോം കമ്പനി ആ കണക്‌ഷൻ പരിശോധിക്കുകയും ആവശ്യമെങ്കിൽ റദ്ദാക്കുകയും ചെയ്യും.
∙ ഒരു വ്യക്തിയുടെ പേരിൽ പരമാവധി 9 സിം കാർഡുകൾ വരെയാണ് ഇന്ത്യയിൽ അനുവദിച്ചിട്ടുള്ളത് (ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്). ഇതിൽ കൂടുതൽ നമ്പറുകൾ നിങ്ങളുടെ പേരിൽ ഉണ്ടെങ്കിൽ അത് നിയമവിരുദ്ധമാകാൻ സാധ്യതയുണ്ട്.

  • Also Read സഞ്ചാർ സാഥിക്ക് വഴിതെറ്റി; വിജയ്‌ക്കൊപ്പം ‘അമ്മ’യുടെ വിശ്വസ്തൻ; വിമാന യാത്രക്കാരെ ആരാണ് ചതിച്ചത്? വായിക്കാം ടോപ് 5 പ്രീമിയം   


ഐഎംഇഐ നമ്പറും അതിന്റെ സ്റ്റാറ്റസും എങ്ങനെ പരിശോധിക്കാം

നിങ്ങളുടെ മൊബൈൽ ഫോണിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി – IMEI) നമ്പർ. ഓരോ ഫോണിനും വ്യത്യസ്തമായുള്ള ഒരു 15 അക്ക ഐഡി നമ്പറാണിത്. ഐഎംഇഐ നമ്പർ കണ്ടെത്താനും അതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും താഴെ പറയുന്ന വഴികൾ ഉപയോഗിക്കാം:
1. നിങ്ങളുടെ ഫോണിലെ ഡയൽ പാഡ് തുറക്കുക. *#06# എന്ന് ടൈപ്പ് ചെയ്യുക.
ഉടൻ തന്നെ നിങ്ങളുടെ ഫോണിന്റെ IMEI നമ്പറും സീരിയൽ നമ്പറും സ്ക്രീനിൽ തെളിയും. ഇത് എവിടെയെങ്കിലും കുറിച്ചുവയ്ക്കാം.
2. ഫോണിലെ Settings തുറക്കുക. About Phone എന്ന ഓപ്ഷനിൽ പോകുക.
താഴേക്ക് സ്ക്രോൾ ചെയ്താൽ Status അല്ലെങ്കിൽ IMEI Information എന്നതിൽ നമ്പർ കാണാം.
3. നിങ്ങൾ ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബോക്സിന് പുറത്തോ, ഫോൺ വാങ്ങിയ ബില്ലിലോ IMEI നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് എങ്ങനെ?

സഞ്ചാർ സാഥി പോർട്ടലിലെ KYM (Know Your Mobile) എന്ന സേവനം വഴി നിങ്ങളുടെ ഫോൺ വ്യാജമാണോ അതോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടതാണോ എന്ന് പരിശോധിക്കാം:

∙ KYM വെബ്സൈറ്റ് സന്ദർശിക്കുക.
∙ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി OTP വഴി ലോഗിൻ ചെയ്യുക.
∙ നിങ്ങളുടെ 15 അക്ക IMEI നമ്പർ നൽകുക.
∙ ഫോൺ കരിമ്പട്ടികയിൽ (Blacklisted) ഉള്ളതാണോ അതോ ഒറിജിനൽ ആണോ എന്ന് അവിടെ കാണിക്കും.

ചോദ്യം: എന്തുകൊണ്ടാണ് IMEI നമ്പർ അറിഞ്ഞിരിക്കണം എന്ന് പറയുന്നത്?
ഉത്തരം: ഫോൺ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകാനും സഞ്ചാർ സാഥി വഴി ഫോൺ ബ്ലോക്ക് ചെയ്യാനും ഈ നമ്പർ നിർബന്ധമാണ്. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ നിങ്ങൾ വാങ്ങുന്ന ഫോൺ മോഷ്ടിച്ചതാണോ എന്ന് IMEI വഴി മുൻകൂട്ടി അറിയാൻ സാധിക്കും.
  English Summary:
Everything you need to know about the Sanchar Saathi app.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139109

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.