‘ജില്ലാസെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപം; സ്ഥാനത്തുനിന്ന് മാറ്റണം, ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യും’

deltin33 2025-9-26 03:21:01 views 1236
  



കൊച്ചി ∙ ഷാഫി പറമ്പിൽ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞത് ആരോപണമല്ല, അധിക്ഷേപമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഷാഫി പറമ്പിൽ പരാതി കൊടുക്കുമെന്നാണ് താൻ കരുതുന്നതെന്നും ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ആ സ്ഥാനത്തു നിന്ന് പുറത്താക്കുകയും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


‘‘പറവൂരിലെ കേസിൽ പരാതി കൊടുക്കുന്നവർക്കെതിരെയെല്ലാം കേസെടുത്തുകൊണ്ടിരിക്കുകയാണ്. ഗോപാലകൃഷ്ണന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. സിപിഎമ്മുകാർക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാത്ത കേസു കൂടിയെടുക്കും. തെറ്റു ചെയ്യാത്തവർക്കെതിരെ കൂടി നടപടിയെടുക്കും. പാലക്കാട് തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കെതിരെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അസംബന്ധം പറഞ്ഞിരിക്കുകയാണ്. അയാളെ ആ സ്ഥാനത്തു നിന്നു മാറ്റണം’’, സതീശൻ പറഞ്ഞു.Recap, Top Five News, Today\“s Recap, Today\“s Top News, Car Smuggling Racket, Ladakh Agitation CBI, Kerala Monsoon Warning, India US Relations, Paliyekkara Toll Ban, Sonam Wangchuk Probe, Toyota Land Cruiser, Bhutan Car Smuggling, Heavy Rainfall Kerala, Modi Trump Meeting, High Court Toll, Operation Numkhor, Statehood Autonomy Ladakh, Meteorological Center Alert, Kundannur Car Seizure, Bilateral Talks India US, Orange Alert Kerala, Traffic Congestion Toll, Foreign Contribution Act, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ


പറവൂരിലെ സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഎമ്മുകാർ തന്നെയാണ് പുറത്തുവിട്ടതെന്നും അതിൽ തങ്ങൾക്ക് പങ്കില്ലെന്നും സതീശൻ പറഞ്ഞു. ‘‘അത് ഞങ്ങളുടെ ജോലിയല്ല. അവർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് അത് പുറത്തുവന്നത്. അതിൽ കാണിക്കുന്ന ആവേശവും വെള്ളപൂശാൻ കാണിക്കുന്ന ശ്രമങ്ങളുമൊന്നും മറ്റു കാര്യങ്ങളിലില്ല. സമൂഹ മാധ്യമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം സ്ത്രീകൾക്കെതിരെ ഏറ്റവും മോശമായി സംസാരിക്കുന്നത് സിപിഎമ്മാണ്. ഞങ്ങൾ പരാതി കൊടുത്താൽ അതിൽ നടപടിയൊന്നുമില്ല. സിപിഎമ്മിന് മാത്രം ഒരു നിയമവും അല്ലാത്തവർക്ക് വേറൊരു നിയമവുമാണ്. ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. അത്രയ്ക്ക് അസംബന്ധമാണ് പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞിരിക്കുന്നത്’’– പ്രതിപക്ഷ നേതാവ് പറഞ്ഞു.


തിരഞ്ഞെടുപ്പ് സമയത്ത് ആർക്കെതിരെയും എന്തും പറയാനായി സിപിഎം കുറച്ച് ആളുകളെ അഴിച്ചു വിട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. ‘‘സിപിഎം ജില്ലാ സെക്രട്ടറി എന്നു പറയുന്നത് വലിയ ഒരു പദവിയിലിരിക്കുന്ന ആളാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. അദ്ദേഹമാണ് ഇത്തരമൊരു അസംബന്ധം പറഞ്ഞിരിക്കുന്നത്. സിപിഎം അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്നു നോക്കാം’’– സതീശൻ പറഞ്ഞു. English Summary:
Satheesan Condemns CPM Leader\“s Remarks Against Shafi Parambil: VD Satheesan criticizes the CPM Palakkad district secretary\“s remarks against Shafi Parambil, demanding his arrest and removal from his position.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
327101

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.