ലഡാക്കിലെ പ്രക്ഷോഭം ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ നടപടികൾ ശക്തമാക്കുകയാണ് കേന്ദ്രം. അതേസമയം കേരളത്തിലേക്ക് ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്ന കൂടുതൽ വാഹനങ്ങൾ ഇന്ന് കണ്ടെടുത്തു. കുണ്ടന്നൂരിലെ വർക്‌ഷോപ്പിൽനിന്ന് കസ്റ്റഡിയിലെടുത്ത ടൊയോട്ട ലാൻഡ് ക്രൂസർ അന്വേഷണത്തിൽ ഏറെ നിർണായകമാവും. കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് പാലിയേക്കര ടോൾ പിരിവ് നിരോധനം വീണ്ടും നീട്ടി വച്ച് ഹൈക്കോടതി. അതേസമയം കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വഷളായ ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുന്ന ശുഭസൂചനയും ഇന്ന് പുറത്തുവന്നു. താമസിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
സംസ്ഥാനത്ത് ‘ഓപ്പറേഷൻ നുമ്ഖോർ’ തുടരുന്നു. കുണ്ടന്നൂരിലെ വർക്‌ഷോപ്പിൽനിന്ന് ഇന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ടൊയോട്ട ലാൻഡ് ക്രൂസർ അന്വേഷണത്തിൽ ഏറെ നിർണായകമാവും. ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്നതെന്നു കരുതുന്നവയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 38 വാഹനങ്ങൾ മാത്രമാണ്. അതിൽ അരുണാചൽപ്രദേശ് റജിസ്ട്രേഷനുള്ള ഈ വാഹനം മാത്രമാണ് ആദ്യ ഉടമയുടേതായുള്ളത്. ഇതോടെ കാർ ഇവിടെ എത്തിച്ച വഴി കൃത്യമായി മനസ്സിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കും.
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തി വച്ചിരുന്ന പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ് വീണ്ടും ഈ മാസം 30ന് പരിഗണിക്കും.Volodymyr Zelenskiy, Ukraine, Russia, World News, World, Ukrainian President Volodymyr Zelensky says he is ready to step down if the war with Russia ends, Ukraine war, Volodymyr Zelenskyy, Russia Ukraine conflict, Zelenskyy resignation, Ukraine president, Malayala Manorama Online News, Russia Ukraine war end, Donald Trump Russia Ukraine, War in Ukraine news, Zelenskyy news today, യുക്രെയ്ൻ യുദ്ധം, സെലെൻസ്കി രാജി, റഷ്യ ഉക്രെയ്ൻ സംഘർഷം, വൊളോഡിമർ സെലെൻസ്കി, ഉക്രൈൻ പ്രസിഡന്റ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
സംസ്ഥാനത്ത് അതിശക്ത മഴ വരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു യെലോ അലർട്ടിലൂടെ പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.
വഷളായ ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് വെളിപ്പെടുത്തി. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
ലഡാക്ക് പ്രക്ഷോഭത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രം. സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് പ്രവൃത്തിക്കുന്ന ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം നടത്തും. സോനം വാങ്ചുക്കിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎൽ) വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം. വാങ്ചുക്ക് ഈ വർഷം ഫെബ്രുവരി ആറിന് പാക്കിസ്ഥാൻ സന്ദർശിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. English Summary:
Never Miss Today\“s Top Five News, Manorama Recap 25-09-2025 |