എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതും ആദ്യയാത്രയിൽ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയതും അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ കുഞ്ഞുങ്ങൾ മരിച്ചതും പ്രധാന സംഭവങ്ങളായി. തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച വാർത്ത ഇന്ന് ചർച്ച ചെയ്യപ്പെട്ടു. ഡിഎൻഎയുടെ ഘടന കണ്ടെത്തിയ ജെയിംസ് വാട്സൻ അന്തരിച്ചതും മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയതും തലക്കെട്ടുകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...
യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.
എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ആർഎസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയിൽവേ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റു ചെയ്തു.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തു.
ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ജസ്ന സലീം എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടാഴ്‌ചയ്‌ക്കിടയിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചതെന്നും ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്‌തമാക്കി.
ഇന്ത്യയുമായുള്ള സംഘർഷങ്ങൾക്ക് പിന്നാലെ സൈനിക കമാൻഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാൻ. ഭരണഘടനയിലെ 243ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ള ബിൽ പാക്കിസ്ഥാൻ പാർലമെന്റിൽ അവതരിപ്പിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. English Summary:
TODAY\“S RECAP 8-11-2025