search
 Forgot password?
 Register now
search

‘യുദ്ധത്തിന് തയ്യാർ’; മുന്നറിയിപ്പുമായി അഫ്ഗാൻ താലിബാൻ, ജാഫർ എക്സ്‌പ്രസ് നിർത്തിവച്ച് പാക്കിസ്ഥാൻ

Chikheang 2025-11-9 01:51:12 views 1135
  



കാബൂൾ∙ തുർക്കിയിൽ നടന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാന്‌ ശക്തമായ മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമണത്തെയും തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങൾക്കിടയിലും പാക്കിസ്ഥാൻ നിരുത്തരവാദപരമായി പെരുമാറുകയാണെന്നും താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  • Also Read ഇന്ത്യ–പാക്ക് സംഘർഷം ‘പാഠം പഠിപ്പിച്ചു’; സൈന്യത്തെ ശക്തിപ്പെടുത്താൻ പാക്കിസ്ഥാൻ, അസിം മുനീർ ഇനി സിഡിഎഫ്?   


‘‘ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും മധ്യസ്ഥത വഹിച്ചതിനും തുർക്കിക്കും ഖത്തറിനും നന്ദി. ചർച്ചകളിൽ അഫ്ഗാൻ പ്രതിനിധികൾ നല്ല വിശ്വാസത്തോടെയാണ് പങ്കെടുത്തത്. പാക്കിസ്ഥാൻ ഈ വിഷയത്തെ ഗൗരവമായും ക്രിയാത്മകമായും സമീപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാക്കിസ്ഥാൻ വീണ്ടും നിരുത്തരവാദപരമായി പെരുമാറുകയാണ്. അവരുടേത് നിസ്സഹകരണ മനോഭാവമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെയും ഭൂപ്രദേശത്തിന്റെയും സംരക്ഷണം ‍ഞങ്ങളുടെ കടമയാണ്. ഏതൊരു ആക്രമണത്തെയും ഞങ്ങൾ ശക്തമായി പ്രതിരോധിക്കും’’ – താലിബാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതിനിടെ തെഹ്രീകെ താലിബാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ ഭീകരസംഘടനകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് പാക്കിസ്ഥാൻ റെയിൽവേ ജാഫർ എക്സ്പ്രസ് സർവീസ് 3 ദിവസത്തേക്ക് നിർത്തിവച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ മാസം നടന്ന ബോംബ് സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസ് പാളം തെറ്റി ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. പാക്കിസ്ഥാനിലെ ക്വറ്റ – പെഷവാർ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ജാഫർ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനിടെ 7 തവണയാണ് ആക്രമിക്കപ്പെട്ടത്.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Taliban Issues Strong Warning to Pakistan: Taliban issues stark warning to Pakistan after failed mediation talks, stating readiness for war. Pakistan Railways suspends Jaffer Express amid TTP and BLA terror threats.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com