തട്ടിപ്പിനു പിന്നിൽ കോയമ്പത്തൂർ ഗ്യാങ് ഒറ്റയ്ക്കല്ല, വാഹന ഇടപാടിന് അപ്പുറം ലക്ഷ്യങ്ങൾ, പൊലീസിന്റെ സഹായം തേടി കസ്റ്റംസ്_deltin51

deltin33 2025-9-28 01:20:59 views 1258
  



കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനു പിന്നാലെ തെളിഞ്ഞുവരുന്നത് ഒട്ടേറെ സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന തട്ടിപ്പു സംഘങ്ങളുടെ സാന്നിധ്യം. കേരളത്തിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിനു പിന്നിൽ കോയമ്പത്തൂർ ഗ്യാങ് മാത്രമല്ല, വിവിധ സംഘങ്ങളുടെ ഏകോപനം ഇക്കാര്യത്തിലുണ്ടാകുന്നുണ്ടെന്നും കസ്റ്റംസ് കരുതുന്നു. കഴിഞ്ഞ ദിവസം കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ടെയോട്ട ലാൻഡ് ക്രൂസർ കാറിന്റെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിൻ അന്‍സാരിയെ ചോദ്യം ചെയ്തപ്പോഴും ഇതിനുള്ള തെളിവുകളാണ് കസ്റ്റംസിനു കിട്ടിയിട്ടുള്ളത്. അതിനിടെ, കേരളത്തിൽ ഒളിപ്പിക്കപ്പെട്ട കാറുകൾ കണ്ടെത്താൻ കസ്റ്റംസ് പൊലീസിന്റെ സഹായം തേടി. കേരളത്തിലേക്ക് കടത്തിയതിൽ 150ലേറെ വാഹനങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്.  


മാഹിൻ അൻസാരിയുടേതടക്കം 38 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കസ്റ്റംസിനു കണ്ടെടുക്കാനായത്. കുണ്ടന്നൂരിലെ ഗാരേജിൽ കിടന്ന വണ്ടിയാണ് കസ്റ്റംസ് പിടികൂടിയത്. ഒന്നര വർഷം മുൻപാണ് ടെയോട്ട ലാൻഡ് ക്രൂസർ എടുത്തതെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നുമാണ് അൻസാരി പറയുന്നത്. ഡൽഹിയിൽ 15 വർഷം ഓടിയ വാഹനമാണ്. അത് ഹിമാചൽ പ്രദേശ് പോലെ മറ്റേതെങ്കിലും സംസ്ഥാനത്ത് റജിസ്റ്റർ  ചെയ്തു തരാം എന്നായിരുന്നു വാഹന വിൽപന സംബന്ധിച്ച് പരസ്യം നൽകിയവർ മാഹിനെ അറിയിച്ചത്. തുടർന്ന് ഡൽഹിയിലെത്തി ഇവരെ കണ്ടു. ഉത്തരേന്ത്യക്കാരാണ് എല്ലാവരും. തുടർന്ന് വാഹനത്തിന്റെ എൻഒസി എടുക്കാനായി ആധാർ നൽകിയെങ്കിലും അവർ തന്റെ പേരിൽ ‘ഫസ്റ്റ് ഓണറാ’യി റജിസ്റ്റർ ചെയ്തെന്നാണ് അൻസാരിയുടെ വാദം. 1994 മോഡൽ വാഹനമാണെങ്കിലും 2012 ആണ് റജിസ്റ്റർ ചെയ്യാനായി നൽകിയിരിക്കുന്നത്. ഇത് മാറ്റിത്തരണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. 2012 വാഹനമാണെങ്കിൽ എട്ടു ലക്ഷത്തിലേറെ രൂപ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ നികുതി കൊടുക്കേണ്ടി വരും. 1994 ആണെങ്കിൽ ചെറിയ തുകയ്ക്കു സാധിക്കും. എന്നാൽ ഇതുവരെ നടത്തിത്തന്നിട്ടില്ലെന്നും അവരുമായുള്ള വാഹന ഇടപാട് അടിമുടി വ്യാജമാണെന്നും മാഹിൻ പറയുന്നു.Kozhikode bus accident, Koilandy accident, Kerala road accident, Bus accident Kerala, Malayala Manorama Online News, Road safety Kerala, Accident near Korapuzha bridge, Private bus accident, Tipper lorry accident, Kerala accident news, അപകടം, കേരള അപകട വാർത്ത, കൊയിലാണ്ടി അപകടം, റോഡ് സുരക്ഷ, കോഴിക്കോട് അപകടം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   


തന്റെ വാഹനത്തിന്റെ എൻജിൻ നമ്പറിൽ വ്യത്യാസമുണ്ട്. ആർസി ബുക്ക് അടക്കം എല്ലാം വ്യാജമായി അവർ തയാറാക്കി തന്നതാണെന്ന് മാഹിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കസ്റ്റംസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പണം എല്ലാം നിയമപരമായി തന്നെയാണ് കൊടുത്തിട്ടുള്ളത്. അക്കാര്യങ്ങളുടെ തെളിവുകളും കസ്റ്റംസിനു കൈമാറിയെന്ന് മാഹിൻ പറയുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ സംഘമാണ് മാഹിനുമായി വാഹനക്കച്ചവടം ഉറപ്പിച്ചത്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന വാഹന ഇടപാടു സംഘമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അതിലൊന്നാണ് കേരളത്തിൽ ഒട്ടേറെ വാഹനങ്ങൾ ഇറക്കിയ കോയമ്പത്തൂർ സംഘം. വാഹന ഇടപാടു മാത്രമായിരുന്നോ കോയമ്പത്തൂർ സംഘത്തിന്റെ ലക്ഷ്യമെന്ന സംശയവും കസ്റ്റംസിനുണ്ട്.  


ഇക്കഴിഞ്ഞ ജൂലൈയിൽ അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് നിന്ന് 37 ആഡംബര കാറുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. 30 കോടിയോളം രൂപ വില വരുന്ന വാഹനങ്ങളായിരുന്നു ഇവ. ഡൽഹി, യുപി, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച വാഹനങ്ങളാണ് എന്നായിരുന്നു പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിനു പിന്നിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുണ്ടെന്ന സംശയം ഇറ്റാനഗർ പൊലീസ് അന്നു തന്നെ പങ്കുവച്ചിരുന്നു. കേരളത്തിലേക്കെത്തിയ വാഹനങ്ങളിലും അരുണാചലിൽ റജിസ്റ്റർ ചെയ്ത ഒട്ടേറെ വാഹനങ്ങളുണ്ട്. ഡൽഹി സംഘം മാഹിൻ അൻസാരിക്കു നൽകിയ കാറിന്റെ റജിസ്ട്രേഷനും അരുണാചൽ പ്രദേശായിരുന്നു. English Summary:
Car smuggling from Bhutan is under investigation in Kerala after a recent raid revealed a widespread fraud network. The investigation is unearthing a car racket involving multiple states, with customs officials seeking police assistance to recover over 150 vehicles. The fraudulent network involves multiple states in India.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.