search
 Forgot password?
 Register now
search

വൈറ്റ് ഹൗസ് സന്ദർശിക്കാൻ നെതന്യാഹുവിനെ ക്ഷണിച്ച് ട്രംപ്; ‘സിറിയൻ സർക്കാരിനെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണം’

cy520520 2025-12-2 06:51:10 views 1129
  



വാഷിങ്‌ടൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്‌ച ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ ക്ഷണം. ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടികാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.

  • Also Read ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി   


സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ സിറിയയിലെ സായുധ സേനയും ഇസ്രയേൽ സൈന്യവുമായി അടുത്തിടെ ന‌ടന്ന സംഘർഷത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

‘ഇസ്രയേൽ സിറിയയുമായി ശക്തവും സത്യസന്ധവുമായ സംവാദം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. സിറിയ അഭിവൃദ്ധിയുള്ള രാഷ്ട്രമായി മാറുന്നതിന് തടസമാകുന്ന ഒന്നും സംഭവിക്കാനും പാടില്ല’ – ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.  
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Washington: Trump Invites Netanyahu to White House, Issues Warning on Syria
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737