‘കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് പ്രതിവിധിയുണ്ടോ ?, കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ആരോഗ്യം ഉലയുന്നു’

LHC0088 2025-10-5 07:50:56 views 1236
  



പാലക്കാട് ∙ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ  ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുൽ ചോദിക്കുന്നു. താൻ എംഎൽഎ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നാണ് രാഹുൽ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുൽ ഒരു മന്ത്രിയ്ക്കെതിരെ പരസ്യ വിമർ‌ശനം ഉന്നയിക്കുന്നത്.  

  • Also Read അഭിമാനം വാനോളം...മോഹൻലാലിന് സർക്കാരിന്റെ ആദരം, മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി   


രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീമതി വീണാ ജോർജ്,
പാലക്കാട് ജില്ലാ ആശുപത്രിയിൽ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കൾ പാലക്കാട് എത്തി അത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊൻതൂവലായി ചിത്രീകരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കൾ നടത്തില്ലേ ? ആ നേട്ടത്തിനു കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാർക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങൾ നൽകുമോ?  

അത്രയും അൽപത്തരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് ? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത് ?  

കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോൾ “എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവു കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ ? കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ  ‘ക്രൈം’ എന്നാണോ പറയേണ്ടത്?  ഇങ്ങനെ തുടർച്ചയായി ഭീതിജനകമായ വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർ എങ്ങനെ വിശ്വസിച്ചു ആശുപത്രികളിൽ എത്തും?

കഴിഞ്ഞ ദിവസം കരൂരിൽ ഒരു ദുരന്തമുണ്ടായപ്പോൾ ‘വേണമെങ്കിൽ ഒരു വിദഗ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക്  അയക്കാം’ എന്ന് താങ്കൾ പറഞ്ഞിരുന്നു. മിനിസ്റ്റർ, സത്യത്തിൽ കൂടുതൽ ആളുകൾ വേണം, അത് തമിഴ്നാട്ടിൽ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആണ്. ഞാൻ എംഎൽഎ ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകൾ പൂർണമാണോ ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യർ ആശ്രയിക്കുന്ന ആശുപത്രിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവു നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അടക്കമുള്ളവർ തന്ന നിവേദനങ്ങൾ അവഗണനയുടെ ചവറ്റു കൊട്ടയിൽ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റർ ?  

ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോൾ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്. കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Rahul-Mamkootathil എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്ന് എടുത്തതാണ്. English Summary:
Palakkad Hospital Negligence: A nine-year-old girl\“s arm was amputated due to a treatment error at Palakkad District Hospital, sparking criticism against Health Minister Veena George. MLA Rahul Mamkootathil questions the minister\“s response and highlights systemic failures in the healthcare system.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.