search
 Forgot password?
 Register now
search

തദ്ദേശത്തിൽ യുഡിഎഫ് കുതിപ്പ്; തകർന്ന് എൽഡിഎഫ്, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ–ഇന്നത്തെ പ്രധാന വാർത്തകൾ

cy520520 2025-12-14 02:21:08 views 1225
  



സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ് വൻ വിജയം നേടിയതാണ് ഇന്നത്തെ പ്രധാന വാർത്ത. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻ‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തിയതാണ് ശ്രദ്ധേയമായ ഘടകം. ബിജെപിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തി.

86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്.  

എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റത്. എതിരാളികളെ അടിക്കാൻ ഇടതുമുന്നണി കരുതിയ വടികളൊന്നും ഫലം ചെയ്തില്ല.  അതേസമയം, ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫ് അപ്രതീക്ഷിത വിജയം നേടി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ വിജയിച്ചു. മുട്ടടയിൽ സിപിഎം പ്രവര്‍ത്തകന്റെ പരാതിയില്‍ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുകയും പിന്നീട് ഹൈക്കോടതി അനുമതിയോടെ മത്സരിക്കുകയും ചെയ്ത യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ വിജയിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും മുൻ എംഎൽഎയുമായ അനിൽ അക്കര അടാട്ടിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, കട്ടപ്പന നഗരസഭയിൽ മുൻ എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഇ.എം.ആഗസ്തി പരാജയപ്പെട്ടു. English Summary:
Today\“s Recap 13 December 2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com