തിരുവനന്തപുരം ∙ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന വിനോദിന്റെ റിപ്പോർട്ടുകൾ ഭരണതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യഫെഡിലെ സുസുക്കി എൻജിൻ ഇറക്കുമതി അഴിമതി, പരിവർത്തിത ക്രൈസ്‌തവ കോർപറേഷൻ അഴിമതി എന്നിവ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഭരണസമിതികളെ പിരിച്ചുവിടേണ്ടിവന്നു.
- Also Read വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം
സംസ്ഥാന ഹൈവേകളുടെ നിർമാണവുമായി ബന്ധപ്പെട്ട് മലേഷ്യക്കാരനായ കരാറുകാരന്റെ ആത്മഹത്യയിലേക്കു നയിച്ച അഴിമതികൾ തുറന്നുകാട്ടി മലേഷ്യയിൽനിന്നു തയാറാക്കിയ റിപ്പോർട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരത്തിനായി സർക്കാർ നിയോഗിച്ച അനന്തമൂർത്തി കമ്മിഷൻ സംബന്ധിച്ച വാർത്തകളെ തുടർന്ന് കമ്മിഷൻ അംഗങ്ങൾ രണ്ടു ചേരിയിലാകുകയും വ്യത്യസ്‌ത റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ലഹരി കടത്ത്, ഹവാല ഇടപാടുകൾ, ജയിലിലെയും പിഎസ്‌സിയിലെയും ക്രമക്കേടുകൾ, ഇതര സംസ്ഥാന ലോട്ടറി വിവാദം, രാഷ്ട്രീയ പാർട്ടികളുടെ ഭൂമി കയ്യേറ്റങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വാർത്തകളും ശ്രദ്ധേയമായി.
റിപ്പോർട്ടിങ് മികവിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ, സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം, മുംബൈ പ്രസ് ക്ലബ് അവാർഡ്, കേരള മീഡിയ അക്കാദമിയുടെയും പ്രസ് ക്ലബുകളുടെയും വിവിധ പുരസ്കാരങ്ങൾ എന്നിവയും നേടിയിട്ടുണ്ട്. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച വിനോദ് 2002 ൽ ആണ് മനോരമയിൽ ചേർന്നത്. മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ കെ.ഗോപിനാഥ പണിക്കരുടെയും (മുൻ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ, കേരള സർവകലാശാല) രമാ ദേവിയുടെയും (മുൻ ഉദ്യോഗസ്ഥ, കേരള സർവകലാശാല) മകനാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ഭാര്യ. മകൻ: ഇഷാൻ എസ്.വിനോദ് (5–ാം ക്ലാസ് വിദ്യാർഥി, ശ്രീകാര്യം ലെക്കോൾ ചെമ്പക സ്കൂൾ).
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
Remembering G. Vinod: Veteran Malayala Manorama Journalist, Passes Away in Thiruvananthapuram |