search
 Forgot password?
 Register now
search

കണ്ണൂർ കോർപറേഷനിൽ യുഡിഎഫിനു ഭരണത്തുടർച്ച; ആരാകും മേയർ?, ചർച്ചകൾ സജീവം

cy520520 2025-12-15 00:21:16 views 933
  



കണ്ണൂർ ∙ കോർപറേഷനിൽ യുഡിഎഫിനു ഭരണത്തുടർച്ച ലഭിച്ചതോടെ, മേയർ ആരാകുമെന്ന ചർച്ചകളും സജീവം. നിലവിലെ ഡപ്യൂട്ടി മേയർ പി.ഇന്ദിര, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ സജീവം, ലിഷ ദീപക്കിന്റെ പേരും ചർച്ചകളിലുണ്ട്. അതേസമയം, മേയർ ആരാകണമെന്നതിനെപ്പറ്റി പാർട്ടിയിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചത്. ഇത്തവണ മേയർ വനിതാ സംവരണമാണ്. മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാൻ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാം ജയിച്ചിട്ടുമുണ്ട്.  

  • Also Read ‘ഞാൻ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായി; മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ പറയുന്നത് വർഗീയത’   


നിലവിലെ ഡപ്യൂട്ടി മേയറായ പി.ഇന്ദിരയുടെ പേരാണ് ചർച്ചകളിൽ തുടക്കം മുതൽ സജീവമായുള്ളത്. കോൺഗ്രസ് വിമത ഉൾപ്പെടെ 4 സ്ഥാനാർഥികൾ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ ഇന്ദിര കൗൺസിലറാണ്. ‌മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്. എന്നാൽ ഇത്തവണത്തെ മത്സരം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ഇന്ദിര പ്രതികരിച്ചു. 1348 വോട്ടർമാരുള്ളതിൽ 835 വോട്ടാണ് പോൾ ചെയ്തത്. ഇതിന് മുൻപ് വിമത സ്ഥാനാർഥിയെ നേരിടേണ്ടി വന്നിട്ടില്ല. മേയർ സ്ഥാനമൊക്കെ പറയേണ്ടത് പാർട്ടിയാണെന്നും ഇന്ദിര പറഞ്ഞു.  

  • Also Read ‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’   


മുണ്ടയാട് ഡിവിഷനിൽനിന്നു ജയിച്ച മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലാണ് മേയർ പദവിയിലേക്കു സാധ്യത പറയപ്പെടുന്ന മറ്റൊരാൾ. ശ്രീജയുടെ ആദ്യ മത്സരമായിരുന്നു ഇത്. തായത്തെരു ഡിവിഷനിൽനിന്നു ജയിച്ച ലിഷ ദീപക്കാണ് പരിഗണനയിലുള്ള മറ്റൊരു പേര്. കണ്ണൂർ മുനിസിപ്പാലിറ്റിയായിരുന്നപ്പോൾ ലിഷ കൗൺസിലറായിരുന്നു. മുസ്‌ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.  
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2020ൽ യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസിലെ ടി.ഒ. മോഹനൻ മേയറായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ മുസ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിലിന് അധികാരം കൈമാറുകയായിരുന്നു. നിലവിലെ ഭരണ സമിതിയിൽ ആദ്യം കെ. ഷബീലയും പിന്നീട് പി. ഇന്ദിരയും ഡപ്യൂട്ടി മേയർമാരായി. English Summary:
Kannur Corporation: Kannur Mayor election discussions are underway following the UDF\“s continued rule in the corporation. The names of P. Indira, the current Deputy Mayor, and Sreeja Madathil, the Mahila Congress District President, are actively being discussed as potential candidates for the Mayor position.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737