search
 Forgot password?
 Register now
search

‘യഥാർഥ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി ചെന്ന് കീഴടക്കി; കയ്യടിച്ച് ലോകം –വിഡിയോ

LHC0088 2025-12-15 00:21:18 views 1239
  



സിഡ്നി∙ ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കയ്യടിച്ച് ലോകം. ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പ് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.  

  • Also Read സിഡ്നി ബീച്ചിൽ കൂട്ടക്കൊല, ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരുക്ക്   


ധീരമായ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  സമീപത്തുള്ള കാറുകളുടെ മറവിൽ നിന്നയാളാണ് ധീരമായി ഇടപെട്ടത്. കയ്യിൽ ഒരു ആയുധം പോലും ഇല്ലാതെ ഇയാൾ തോക്കുമായി നിൽക്കുന്നയാളുടെ നേരെ ഓടിയടുത്തു. ചുറ്റിപ്പിടിച്ച് കീഴ്‍പ്പെടുത്തി തോക്ക് പിടിച്ചുമാറ്റി. അപ്പോഴേക്കും സഹായത്തിനായി മറ്റു ചിലരും ഓടിയെത്തുന്നുണ്ട്.  

  • Also Read യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്, രണ്ട് വിദ്യാർഥികൾ‌ കൊല്ലപ്പെട്ടു; 8 പേരുടെ നില ഗുരുതരം   


BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls— The Spectator Index (@spectatorindex) December 14, 2025


‘യഥാർഥ ഹീറോ’ എന്നാണ് ഭീകരനെ കീഴ്പ്പെടുത്തിയയാളെ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ മിൻസ് വിശേഷിപ്പിച്ചത്. ‘‘സ്വന്തം ജീവൻ പോലും പരിഗണിക്കാതെയാണ് അദ്ദേഹം എത്രയോ പേരെ രക്ഷിച്ചത്. ആ ധീരത കാരണമാണ് എത്രയോ ആളുകൾ ഈ നിമിഷവും ജീവനോടെയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ദൃശ്യങ്ങളാണത്’’ –ക്രിസ്റ്റഫർ മിൻസ് പറഞ്ഞു.  
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജൂത ആഘോഷമായ ഹനൂക്കയുടെ ആദ്യ ദിവസം വൈകീട്ട് 6.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ അക്രമികളിലൊരാൾ കൊല്ലപ്പെടുകയും രണ്ടാമത്തെയാൾക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജൂതരുടെ നേർക്കുള്ള ആക്രമണമാണെന്നാണ് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കിയത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. English Summary:
Bondi Beach Shooting Hero: Bondi Beach Hero disarmed a gunman at Bondi Beach, saving countless lives. His selfless act of bravery prevented further tragedy during a mass shooting at the iconic location. This act of heroism has been praised worldwide.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138