‘ഇത്യോപ്യ സിംഹങ്ങളുടെ നാട്, എന്റെ വീട്ടിലെത്തിയതു പോലെ, വന്ദേമാതരവും നിങ്ങളുടെ ദേശീയ ഗാനവും മാതാവിനെ പരാമർശിക്കുന്നു’

deltin33 2025-12-17 20:51:09 views 390
  



അഡിസ് അബാബ ∙ ഇത്യോപ്യ സിംഹങ്ങളുടെ നാടാണെന്നും തനിക്ക് വീട്ടിലെത്തിയതുപോലെ തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.   

  • Also Read പൊങ്കലാഘോഷത്തിന് മോദി തമിഴ്നാട്ടിലേക്ക്; സഖ്യചർ‌ച്ചകൾ‌ക്ക് വേഗം കൂട്ടി എൻഡിഎ   


‘‘ഇത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസ കേന്ദ്രമായതിനാല്‍ എനിക്ക് ഇവിടെ എത്തിയപ്പോൾ വീട്ടിലെത്തിയതുപോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നത്. പൈതൃകം, സംസ്‌കാരം, സൗന്ദര്യം എന്നിവയില്‍ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു.  

  • Also Read തീരുമാനിച്ചത് 21 മിനിറ്റ് കൂടിക്കാഴ്ച; ഇന്ത്യയിലെത്തിയ മെസ്സിയെ കാണാതെ വിദേശത്തേക്ക് പറന്ന് മോദി   


കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത്യോപ്യയ്ക്ക് നാലു ദശലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണ്. ഇന്ന് ഇത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ കമ്പനികളും ഉണ്ട്. കാലാവസ്ഥയിലും ആത്മാവിലും ഇന്ത്യയും ഇത്യോപ്യയും ഊഷ്മളത പങ്കിടുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ്, നമ്മുടെ പൂർവികർ വലിയ ജലാശയങ്ങളിലൂടെ ബന്ധങ്ങൾ സ്ഥാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ, അവർ ആശയങ്ങളും ജീവിതരീതിയും കൈമാറി. അഡിസ്, ധോലേര പോലുള്ള തുറമുഖങ്ങൾ വെറും വ്യാപാര കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. നാഗരികതകൾക്കിടയിലുള്ള പാലങ്ങളുമായിരുന്നു.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആധുനിക കാലത്ത്, 1941ൽ ഇത്യോപ്യയുടെ വിമോചനത്തിനായി ഇന്ത്യൻ സൈനികർ ഇത്യോപ്യക്കാർക്കൊപ്പം പോരാടിയതോടെ നമ്മുടെ ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു. ഇത്യോപ്യയിൽ നമ്മുടെ ജീവിവർഗങ്ങളുടെ ആദ്യകാല കാൽപ്പാടുകളിൽ ചിലത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. നമ്മൾ ഒരു പൊതു ഉത്ഭവം പങ്കിടുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു.  

  • Also Read പ്രഥമദൃഷ്ട്യാ കഴമ്പില്ല; ട്രംപിന്റെ ‘അരി തള്ളൽ’ വാദം തള്ളി ഇന്ത്യ   


ഇത്യോപ്യയിലെത്തിയ നരേന്ദ്ര മോദി, ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ- ഇത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇത്യോപ്യൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി ഒമാനിലേക്ക് തിരിക്കും. English Summary:
Narendra Modi\“s visit to Ethiopia strengthens the Indo-Ethiopian relationship: Modi\“s visit emphasizing shared heritage and collaboration. The Prime Minister highlighted historical ties and India\“s commitment to Ethiopia\“s development. This visit also focused on elevating the relationship to a strategic partnership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
361398

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.