search

വിദ്യാർഥിനിയുടെ കയ്യിൽ വിലയേറിയ ഫോൺ, വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡന വിവരം; ബസ് ഡ്രൈവർ അറസ്റ്റിൽ

Chikheang 2025-12-17 20:51:11 views 1253
  



കണ്ണൂർ ∙ പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്.

  • Also Read നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വാഹനത്തിനുള്ളിൽ രാസലഹരി, ഒരാൾ ഓടി രക്ഷപ്പെട്ടു   


കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. കുട്ടിയുടെ കയ്യിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. English Summary:
Private Bus Driver Arrested for Student Abuse in Kannur: Kannur bus driver was arrested by Town Police for the repeated abuse of a 16-year-old student. The crime came to light after her family discovered an expensive mobile phone the accused had gifted her, leading to his remand.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953