search
 Forgot password?
 Register now
search

ചെന്താമര ‘മാറില്ല’; ഇനിയും കുറ്റകൃത്യം ചെയ്യാം: ശിക്ഷാവിധിയിൽ നിർണായകമായത് ഈ റിപ്പോർട്ട്

deltin33 2025-10-19 00:21:27 views 1252
  



പാലക്കാട് ∙ നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ഇയാൾ കുറ്റവാസനയുള്ള ആളാണെന്നും കോടതി. ചെന്താമരയുടെ മാനസികനില ശരിയല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം, ചെന്താമരയുടെ മാനസിക, ശാരീരിക നിലകളെപ്പറ്റി ജില്ലാ ജില്ലാ പ്രൊബേഷൻ ഓഫിസർ നൽകിയ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ നിർണായകമായത്.  

  • Also Read പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം; കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി   


ചെന്താമര മാനസിക സ്ഥിരതയുള്ളയാളാണെന്നും ശാരീരികമായി ആരോഗ്യവാനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇയാൾ കടുത്ത അന്ധവിശ്വാസിയുമാണ്. ജയിലിൽ ചെന്താമര സഹതടവുകാരുമായി സഹകരണമോ ഇടപെടലോ ഇല്ലാതെയാണ് കഴിഞ്ഞത്. ഇയാളെ പുനരധിവസിപ്പിക്കാൻ യാതൊരു സാധ്യതയുമില്ല. ഇയാളു‌ടെ ശിക്ഷ ഇളവു ചെയ്യാനുള്ള ഒരു സാഹചര്യവും നിലവിലില്ല. കുറ്റവാസനയുള്ള ചെന്താമര ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത ഏറെയാണ്. അയാളെ ഭയന്ന് പലരും ബോയൻ കോളനിയിൽനിന്നു താമസം മാറിപ്പോയെന്നും റിപ്പോർട്ടിൽ പറയുന്നു.  

  • Also Read ‘ചിലരെക്കൂടി തീർക്കാനുണ്ട്’– കോടതി പോലും ഞെട്ടി; കൂട്ടുകാരനു മുന്നിലെ ‘സീരിയൽ കില്ലർ’; എന്തിനാണ് പൊലീസ് ചെന്താമരയ്ക്ക് ബിരിയാണി കൊടുത്തത്?   


ചെന്താമരയുടെ കുറ്റവാസനയെപ്പറ്റിയും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യതയെപ്പറ്റിയും കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. കൃത്യമായ ആസൂത്ര:ണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്. അയാൾ ഇനിയും കുറ്റകൃത്യം ചെയ്യാമെന്നതിനാൽ, പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്ക് അടക്കം സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. English Summary:
Pothundi Sajitha Murder: Chentamara received a double life sentence for the Nemmara Pothundi Sajitha murder. Court cited a report confirming his criminal tendencies and high re-offending risk, rejecting mental illness defense.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com