ദീപാവലിക്ക് ‘കാർബൈഡ് ഗൺ’ ആഘോഷം; മധ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച പോയി, 122 കുട്ടികൾക്ക് കണ്ണിന് പരുക്ക്

cy520520 2025-10-23 20:21:00 views 1248
  



ഭോപ്പാൽ∙ ദീപാവലി ദിനത്തിൽ കാർബൈഡ് ഗൺ ഉപയോഗിച്ച് നടത്തിയ ആഘോഷത്തിനിടെ 14 കുട്ടികൾക്ക് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ‘ദേശി ഫയർക്രാക്കർ ഗൺ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വസ്തു ഉപയോഗിക്കുന്നതിനിടെയാണ് കുട്ടികളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ മധ്യപ്രദേശിലുടനീളം 122ലധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതോടെ രക്ഷിതാക്കളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ‘കാർബൈഡ് ഗൺ’.

  • Also Read ക്ലൗഡ് ഇല്ലാതെ എങ്ങനെ ക്ലൗഡ് സീ‍ഡിങ് എന്ന് മന്ത്രി; ജലരേഖയായി ഡൽഹിയിലെ കൃത്രിമ മഴ   


ഓരോ വർഷവും ദീപാവലി ദിനത്തിൽ പുതിയ സാധനങ്ങൾ വിപണയിലെത്താറുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ‘കാർബൈഡ് ഗൺ’ അപകടകരമാണെന്ന് ഒക്ടോബർ 18ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കാർബൈഡ് ഗണ്ണിന്റെ ഉപയോഗത്തിന് നിരോധനവും പുറപ്പെടുവിച്ചു. എന്നാൽ ഈ നിരോധനം മറികടന്നാണ് ദീപാവലിക്ക് കാർബൈഡ് ഗൺ പ്രാദേശിക വിപണികളിൽ സുലഭമായി വിറ്റഴിച്ചത്. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇതുപയോഗിച്ച് പരുക്കേറ്റിരിക്കുന്നത്.  

150 മുതൽ 200 രൂപ വരെ വിലയിട്ടാണ് കാർബൈഡ് ഗൺ വിപണിയിൽ വിൽക്കുന്നത്. കണ്ടാൽ കളിപ്പാട്ടങ്ങൾ പോലെയാണെങ്കിലും ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്നതാണ് ഇതിന്റെ രീതി.

  • Also Read ‘ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണം, ദീപാവലി ആശംസകൾക്ക് നന്ദി’: ട്രംപിനെ ‘ട്രോളി’ നരേന്ദ്ര മോദി   

    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ഞങ്ങൾ ഒരു കാർബൈഡ് തോക്ക് വാങ്ങിയിരുന്നു. അത് പൊട്ടിത്തെറിച്ചപ്പോൾ എന്റെ ഒരു കണ്ണ് പൂർണമായും കത്തി പോയി. എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല’’ – ഹമീദിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനേഴുകാരി നേഹ പറഞ്ഞു. കാർബൈഡ് ഗണ്ണുകൾ നിയമവിരുദ്ധമായി വിറ്റതിന് ആറ് പേരെ വിദിഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ഭോപ്പാൽ, ഇൻഡോർ, ജബൽപുർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിലായി നിരവധി പേരാണ് കാർബൈഡ് ഗണ്ണിന്റെ ഉപയോഗത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പരുക്കേറ്റ് പ്രവേശിപ്പിച്ചു. സ്ഫോടനം മൂലം പലരുടെയും കണ്ണിലെ റെറ്റിനയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. സ്ഫോടനം നടക്കുന്നതോടെ ലോഹ ശകലങ്ങളും കാർബൈഡ് നീരാവിയും പുറത്തുവരും. കൃഷ്ണമണികൾ പൊട്ടുന്നതോടെ സ്ഥിരമായ അന്ധതയിലേക്ക് നയിക്കപ്പെടുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   


പ്ലാസ്റ്റിക് അല്ലെങ്കിൽ ടിൻ പൈപ്പുകളിൽ വെടിമരുന്ന്, തീപ്പെട്ടി കമ്പുകൾ, കാൽസ്യം കാർബൈഡ് എന്നിവ നിറച്ചാണ് കാർബൈഡ് ഗൺ നിർമിക്കുന്നത്. മിശ്രിതം കത്തുമ്പോൾ, അതിശക്തമായ ഒരു സ്ഫോടനം ഉണ്ടാക്കുന്നതാണ് രീതി. ‘മിനി പീരങ്കി’ എന്ന പേരിലും കാർബൈഡ് ഗൺ മധ്യപ്രദേശിൽ വിൽപ്പന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്‌സുകളും കണ്ടാണ് പലരും ഇത് പ്രാദേശികമായി നിർമിച്ചതെന്നും പൊലീസ് പറയുന്നു.‘ഫയർക്രാക്കർ ഗൺ ചലഞ്ച്’ എന്ന് ടാഗ് ചെയ്‌ത വൈറൽ വിഡിയോകളിലൂടെയാണ് ഇത്തരം കാർബൈഡ് ഗണ്ണുകളുടെ ഉപയോഗം പ്രചരിപ്പിച്ചത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News , @Narendr51543168 എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Carbide Gun incidents have caused severe eye injuries to children during Diwali celebrations in Madhya Pradesh. The use of these banned firecrackers led to numerous hospitalizations, highlighting the dangers of illegal and unregulated explosives.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134305

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.