മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
‘വോട്ടുകൊള്ള’ വിടാതെ രാഹുൽ; ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അടുത്ത വെളിപ്പെടുത്തൽ രാഹുൽ ഗാന്ധി (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപണം കൂടുതൽ ചർച്ചയാക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമാകും ഇതു സംബന്ധിച്ച് രാഹുൽ അടുത്ത മാധ്യമ സമ്മേളനം വിളിക്കുകയെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. വോട്ടുകൊള്ളയെക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾ ‘സ്ഥിരം പ്രോജക്ടായി’ രാഹുൽ ഏറ്റെടുത്തു കഴിഞ്ഞു. പഠനത്തിനും തയാറെടുപ്പിനുമായി സ്ഥിരം സംഘത്തെ അദ്ദേഹത്തിന്റെ ഓഫിസ് നിയോഗിച്ചിട്ടുണ്ട്.
പൂർണരൂപം വായിക്കാം
സാധാരണ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വെള്ളപ്പാണ്ട്, അർജുന്‍ അശോകനും സൂപ്പർഹീറോ: പ്രശംസിച്ച് മംമ്ത മംമ്ത മോഹൻദാസ്, അർജുൻ അശോകൻ
മലയാളത്തിൽ ആദ്യമായി വന്ന സൂപ്പർ ഹീറോയിൻ സിനിമയെ ആഘോഷിക്കുന്ന കൂട്ടത്തിൽ മറ്റൊരാളെ മറക്കരുതെന്ന് നടി മംമ്ത മോഹൻദാസ്. വെള്ളപ്പാണ്ട് എന്ന അസുഖമുള്ള കഥാപാത്രമായി അഭിനയിച്ച നടൻ അർജുൻ അശോകന്റെ ധൈര്യത്തെ അഭിനന്ദിക്കാൻ താൻ ഈ അവസരം വിനിയോഗിക്കുന്നു എന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗവുമായി പുറത്തിറങ്ങാൻ പോലും ആഗ്രഹിക്കാതെ ജീവിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ് ‘തലവര’ എന്ന സിനിമയിലെ അർജുൻ അശോകന്റെ കഥാപാത്രമെന്നും മംമ്ത പറഞ്ഞു.
പൂർണരൂപം വായിക്കാം
വീട്ടിലെത്തി കർട്ടൻ, ബ്ലൈൻഡ്, ഫ്ലോർ മാറ്റ് തുടങ്ങിയവ വിൽക്കുന്നവരെ സൂക്ഷിക്കുക; പറ്റിക്കപ്പെട്ടവർ നിരവധി; അനുഭവം Representative Image generated using AI Assist
വാനുകളിൽ വീട്ടുപടിക്കൽ കൊണ്ടുവന്നു കർട്ടൻ, ഫ്ലോർ മാറ്റ്, മെത്ത തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ടീമുകളെ എല്ലാവർക്കും പരിചയം കാണും. ഇത്തരക്കാർക്കെതിരെ നിരവധി പരാതികളാണ് പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വാനുകളിൽ കയറ്റി രാവിലെ യാത്രതിരിക്കും. കൂടുതലും പ്രായമായവർ, സ്ത്രീകൾ തുടങ്ങിയവരുള്ള വീടുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ജോലിചെയ്യുന്ന ആളുകളുള്ള വീടാണെങ്കിൽ അവർ പോയതിന് ശേഷമാണ് ഇവർ സമീപിക്കുക.
പൂർണരൂപം വായിക്കാം
ആരോഗ്യകരമായ കൊളസ്‌ട്രോള്‍ തോത് എത്രയാണ്; ഹൃദയാരോഗ്യത്തിന് നല്ലതെന്ത്? Representative image. Photo Credit:angellodeco/Shutterstock.com
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമുള്ള കൊളസ്‌ട്രോള്‍ പക്ഷേ കൂടിപ്പോയാല്‍ ഹൃദ്രോഗം അടക്കം പല പ്രശ്‌നങ്ങളും ഉണ്ടാകാം. എച്ച്‌ഡിഎല്‍, എല്‍ഡിഎല്‍ എന്നിങ്ങനെ പ്രധാനമായും രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളാണ് ശരീരത്തിലുള്ളത്. അതില്‍ എച്ച്‌ഡിഎല്‍ നല്ല കൊളസ്‌ട്രോളെന്നും എല്‍ഡിഎല്‍ ചീത്ത കൊളസ്‌ട്രോളെന്നും അറിയപ്പെടുന്നു. ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ അഥവാ എച്ച്‌ഡിഎല്‍ തോത് ഉയര്‍ന്നിരിക്കുന്നത് എല്‍ഡിഎല്‍ പോലുള്ള ചീത്ത കൊളസ്‌ട്രോളുകള്‍ രക്തധമനികളില്‍ കെട്ടിക്കിടക്കുന്നത് കുറയ്‌ക്കും. ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്.
പൂർണരൂപം വായിക്കാം
മാവ് കുലകുത്തി പൂവിടണോ? ഇപ്പോൾ പരീക്ഷിക്കാം ഈ നുറുങ്ങുവിദ്യ; ചെയ്യേണ്ടത് Image Credit: Dennis Sihaloho/ Istock
പൂക്കാത്ത മാവ്, മാതളം തുടങ്ങിയ ഫലവൃഷങ്ങൾക്ക് ഇപ്പോൾ കൾട്ടാർ (paclobutrazol) ചുവട്ടിൽ നൽകുന്നത് അടുത്ത സീസണിൽ പൂവിടാൻ സഹായിക്കും. ഒക്ടോബർ മാസം തീരുന്നതിനു മുൻപു നൽകുക. ഫലവർഗക്കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന paclobutrazol (കൾട്ടാർ), കാർഷികോപാധികൾ വിൽ ക്കുന്ന കടകളിലും ഓൺലൈനായും ലഭിക്കും. വലിയ മരങ്ങൾക്ക് പരമാവധി 20മില്ലി കൾട്ടാർ മാത്രമേ ഉപയോഗിക്കാവൂ.
പൂർണരൂപം വായിക്കാംമഞ്ഞുമൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: ലിസ്റ്റിൻ സ്റ്റീഫനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം; റിപ്പോർട്ട് തേടി കോടതി
കൈ മറച്ച് ജെമിനിക്ക് ചിത്രം നൽകി, \“സാരി എഐ\“ ചിത്രം കിട്ടിയപ്പോൾ ശരീരത്ത് മറുക്; സൂക്ഷിക്കണമെന്ന് യുവതി Image Credit: @jhalakbhawnani/ Instagram
ഗൂഗിൾ ജെമിനിയുടെ \“ബനാന എഐ സാരി ട്രെൻഡ്\“ ഇൻസ്റ്റഗ്രാമിൽ തരംഗമാവുമ്പോൾ, തനിക്കുണ്ടായ \“വിചിത്രമായ\“ അനുഭവവുമായി യുവതിയുടെ വിഡിയോ വൈറലാവുന്നു. എഐ ടൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും യുവതി നൽകുന്നു.ഒരു ചിത്രം നൽകി പ്രോംപ്റ്റ് നൽകിയാൽ വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങളുള്‍പ്പെടെ നിർമിച്ച് നൽകുന്ന എഐ ടൂളാണ് ഗൂഗിൾ ജെമിനി നാനോ.
പൂർണരൂപം വായിക്കാം
തടിയും കൊളസ്ട്രോളും കുറയ്ക്കാം, ആരോഗ്യം കൂട്ടും; കഴിക്കാം ഇവ Image credit: Kabachki.photo/Shutterstock
ജീവിതത്തിൽ പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളാണ് ഉയർന്ന കൊളസ്‌ട്രോൾ, ദഹനപ്രശ്‌നങ്ങൾ, മലബന്ധം മുതലായവ. ഇതിനെല്ലാം പ്രതിവിധി തേടി നമ്മൾ പലപ്പോഴും വൈദ്യസഹായം തേടാറുണ്ട്. എന്നാൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ എത്ര നല്ലതായിരുന്നു, അല്ലേ? അത്തരത്തിൽ സഹായകമാകുന്ന ഒന്നാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകള്‍.
പൂർണരൂപം വായിക്കാം
കേരളത്തിലെ ഈ ടൂറിസ്റ്റ് കേന്ദ്രം സൂപ്പർഹിറ്റായി; ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയില്‍ ഇടംനേടി Image Credit: f9photos/istockphoto
ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മൂന്നാർ തിരഞ്ഞെടുക്കപ്പെട്ടു. 2025 ലെ ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിലാണ് മൂന്നാർ ഇടം പിടിച്ചത്. തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ, തണുത്ത കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ട മൂന്നാർ, പ്രകൃതി അന്വേഷകർക്കും സഞ്ചാരികൾക്കും വളരെ പ്രിയപ്പെട്ടയിടമാണ്.
പൂർണരൂപം വായിക്കാം
“ബേസിലോ...? ഇത് വീട്ടില്‍ മീന്‍ വിൽക്കാൻ വരുന്ന യൂസുഫ് കാക്ക അല്ലേ“; മോളേ നീ കേരളത്തിലോട്ട് വാ എന്ന് താരം Photo credits : izana_jebinchacko/Instagram
ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേതാ നടന്‍ എന്ന ചോദ്യവുമായി പെണ്‍കുട്ടി. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മകള്‍ നല്‍കുന്ന മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് ചോദിക്കുന്നത്. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി. “ബേസിലോ അങ്ങനൊരു നടന്‍ ഇല്ല“എന്നായിരുന്നു ആദ്യ വിലയിരുത്തല്‍.
പൂർണരൂപം വായിക്കാം
തോക്കുധാരികളുടെ അകമ്പടിയോടെ കൃഷിയിടത്തേക്ക്... ഇടുക്കിയല്ല ഗ്വാട്ടിമാല; ഇവിടെ ഏലം നടുന്നത് കപ്പ പോലെ ഗ്വാട്ടിമലയിലെ ഏലത്തോട്ടം (ചിത്രം: കർഷകശ്രീ)
‘‘നമ്മുടെ ഏലത്തട്ട വാങ്ങി നട്ടുവളർത്തിയവർ നമ്മളെയും കടത്തിവെട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏലം കർഷകരായെങ്കിൽ അതിനെക്കുറിച്ചു പഠിക്കേണ്ടതല്ലേ’’ - ഈ ചിന്തയാണ് പാലാ സ്വദേശി നെടുമ്പുറത്ത് സ്റ്റനി പോത്തനെ ഗ്വാട്ടിമാലയിലെത്തിച്ചത്. മികച്ച ഏലം കർഷകനുള്ള ദേശീയ അവാർഡ് ജേതാവായ ഇദ്ദേഹം കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ചെയർമാനാണ്. സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാൻ കൂടിയായ സ്റ്റനി സ്വന്തം താൽപര്യത്തിൽ നടത്തിയ ഈ പഠനയാത്ര പല മുൻവിധികളും തിരുത്തുന്നതായിരുന്നു. രാജ്യാന്തര ഏലയ്ക്കാ വിപണിയിൽ നമ്മുടെ കർഷകരുടെ കരുത്തും സാധ്യതകളും തിരിച്ചറിയാൻ യാത്ര സഹായിച്ചെന്ന് അദ്ദേഹം പറയുന്നു.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online. |
|