LHC0088 • 2025-10-28 08:53:11 • views 951
ബാങ്ക് ഉദ്യോഗസ്ഥനായ ഒരു ചെറുപ്പക്കാരൻ. ടാൻസാനിയയിലെ ഡാറെസലാമിലായിരുന്നു ഇന്ത്യൻ വംശജനായ അദ്ദേഹത്തിന്റെ ജീവിതം. ഒരിക്കൽ ആ നാട്ടിലൊരു കലാപമുണ്ടായി. അങ്ങനെയാണ് ആ ചെറുപ്പക്കാരൻ ഇന്ത്യയിലേക്കു വിമാനം കയറുന്നത്. സഹോദരിയുടെ വീട്ടിലൊന്നു പോകണം, ബന്ധുക്കളെ കാണണം. പരിചയം പുതുക്കണം. തിരികെ പോകണം. ഇതായിരുന്നു ലക്ഷ്യം. ഡാറെസലാമിൽനിന്ന് ലണ്ടനിലേക്കു കുടിയേറാനുള്ള തീരുമാനം കൂടി മനസ്സിലിട്ടു നടക്കുന്ന നാളുകളായിരുന്നു അത്. എന്നാൽ വിധി അദ്ദേഹത്തിനായി മാറ്റിവച്ചത് മറ്റൊന്നായിരുന്നു. സഹോദരിയുമൊത്ത് മുംബൈയിൽ ഒരു ഹിന്ദി സിനിമ കാണാൻ പോയതാണ്. ബോളിവുഡിന്റെ മായികലോകം അദ്ദേഹത്തെ വെള്ളിത്തിരയിലേക്ക് ഒരു മാജിക്കുകാരന്റെ കയ്യടക്കത്തോടെ വലിച്ചടുപ്പിക്കുകയായിരുന്നു. സിനിമയുടെ ‘എബിസിഡി’ പോലും അറിയാതിരുന്ന അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും സൂപ്പർ ഹിറ്റ് സിനിമകളിലൊന്നിന്റെ സംവിധായകനായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട്! English Summary:
From A Blockbuster Debut To A Vanishing Act: The Untold Story Of \“Don\“ Director Chandra Barot |
|