പത്തൊൻപതാമത്തെ വയസ്സിൽ സ്വതന്ത്ര മ്യൂസിക് ട്രാക്കുകളിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവരുക, ഇരുപതുകളിൽ ഏതൊരു ഇന്ത്യൻ ഗായകനും സ്വപ്നം കാണുന്ന ബോളിവുഡിൽ സൂപ്പർഹിറ്റ് ട്രാക്കിന് ശബ്ദമേകുക, അസമീസ് ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും നടനായും സംവിധായകനായും തിളങ്ങുക, സമാന്തരമായി ബംഗാളിയിലും സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കുക– ഏതൊരു സെലിബ്രിറ്റിയും ആഗ്രഹിക്കുന്ന പേരും പ്രശസ്തിയും വിജയങ്ങളും സ്വന്തം പ്രതിഭയുടെ ബലത്തിൽ നേടിയെടുത്ത ബഹുമുഖ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ അന്തരിച്ച ഗായകൻ സുബീൻ ഗാർഗ്. അസമീസ് ജനതയുടെ ഹൃദയത്തുടിപ്പ്... അവരുടെ രാജകുമാരൻ! ഭൂപൻ ഹസാരികയ്ക്കു ശേഷം അസമീസ് ജനതയുടെ കലാ–സാംസ്കാരിക പൈതൃകത്തിന്റെ ജനകീയ മുഖമാവുകയും ദേശീയ തലത്തിൽ വടക്കേ ഇന്ത്യയുടെ ശബ്ദമാവുകയും ചെയ്ത സുബീൻ ഗാർഗ് മലയാളികൾക്ക് ‘യാ ആലി’ എന്ന പാട്ടിന്റെ ശബ്ദമാണ്. 2006ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം English Summary:
N. Ramachandran IPS, remembers singer Subeen Garg\“s life and Kerala journey. |