വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ചു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ വിവാദമാകുമ്പോൾ 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ വീണ്ടും ചർച്ചയാവുകയാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. ‘ഓപ്പറേഷൻ ട്വിൻസ്’ എന്നു പേരിട്ട വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലായി 4.34 ലക്ഷം വ്യാജ വോട്ടുകളുടെ വിവരങ്ങളാണ് അന്നു ചെന്നിത്തലയുടെ നേതൃത്വത്തിൽ പുറത്തു വിട്ടത്. ഒരേ വ്യക്തിക്കു പല ബൂത്തുകളിലായി വെവ്വേറെ വിലാസങ്ങളിലെ വോട്ട് അടക്കം അതീവ ഗുരുതരമായ ക്രമക്കേടുകൾ വോട്ടർപട്ടികയിൽ പ്രത്യേകം മാർക്ക് ചെയ്തു തെളിവു സഹിതം പുറത്തുവിടുകയായിരുന്നു. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ ആസൂത്രിത  |
|