LHC0088 • 2025-10-28 09:01:23 • views 1081
‘ട്രംപിന് നിങ്ങൾ നൊബേൽ സമ്മാനം നല്‍കണം. കാരണം, ഇക്കഴിഞ്ഞ വർഷം സമാധാനത്തിനായി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്ത മറ്റൊരാളോ സംഘടനയോ ഈ ലോകത്തുതന്നെയില്ല’– ഹമാസിന്റെ പിടിയിലായ ബന്ദികളുടെ ബന്ധുക്കളുടെ സംഘടനയായ ‘ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറ’മാണ് 2025 ഒക്ടോബർ മൂന്നിന് ഇത്തരമൊരു കത്ത് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് അയച്ചത്. ട്രംപിനെ സമാധാന നൊബേലിന് ശുപാർശ ചെയ്യുമെന്ന് പറഞ്ഞ മറ്റൊരാൾ പാക്ക് സൈനിക മേധാവി അസിം മുനീറാണ്. പിന്നെയൊരാൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തയ്‌വാനെതിരെ ചൈന നടത്തുന്ന ആക്രമണം തടയാൻ സാധിച്ചാൽ ട്രംപിന് തീർച്ചയായും നൊബേൽ കൊടുക്കണമെന്നു പറഞ്ഞത് തയ്‌വാൻ പ്രസിഡന്റ് ലായ് ചിങ്–തെ. ഇതിനെല്ലാം പുറമേ ട്രംപ് തന്നെ ഇടയ്ക്കിടെ പറയുന്നുണ്ട്– ‘ഈ നൊബേൽ എനിക്ക് അർഹതപ്പെട്ടതാണ്. നിങ്ങളിതെനിക്കു തരണം’ എന്ന്. ഈ അവകാശവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2018 മുതൽ ട്രംപ് കളിയായി പറഞ്ഞു തുടങ്ങിയതാണ് ഇപ്പോൾ കാര്യമായി മാറിയിരിക്കുന്നത്. ‘കാര്യം’ ഗുരുതരമാണെന്നുതന്നെ പറയേണ്ടി വരും. കാരണം English Summary:
What is the Nobel Peace Prize and Could US President Donald Trump Get it? Nomination and Selection of Nobel Peace Prize Laureates Explained |
|