തേനി∙ കനത്ത മഴയിൽ വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, മഥുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
വൈഗ അണക്കെട്ടിൽ ജലനിരപ്പ് 67 അടി പിന്നിട്ടിരിക്കുകയാണ്. പരമാവധി 71 അടിയാണ് ഡാമിന്റെ സംഭരണശേഷി. മുല്ലപ്പെരിയാറിൽ നിന്ന് 1400 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്. തേനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയുണ്ട്. ഒക്ടോബർ 23നും 25നും ഇടയിൽ വിവിധ ജില്ലകളിൽ അതിശക്ത മഴ ലഭിക്കുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. English Summary:
Vaigai Dam water level has risen: Vaiga dam water level risen due to heavy rainfall triggering a flood alert in five districts of Tamil Nadu. |