ഹസ്നത് അബ്ദുല്ലയുടെ ഇന്ത്യ വിരുദ്ധ പ്രസംഗം: പ്രതിഷേധം അറിയിച്ച് ഇന്ത്യ, ബംഗ്ലദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി

Chikheang 2025-12-17 19:51:09 views 621
  



ന്യൂഡൽഹി ∙ ബംഗ്ലദേശ് നാഷനൽ സിറ്റിസൺ പാർട്ടി നേതാവ് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ബംഗ്ലദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ മണ്ണിൽ ബംഗ്ലദേശ് വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ബംഗ്ലദേശ് സർക്കാരിന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളിയതിനു പിന്നാലെ ആയിരുന്നു ഹസ്നത് അബ്ദുല്ലയുടെ പ്രകോപനപരമായ പരാമർശം. 2024ൽ ബംഗ്ലദേശിൽ നിന്നും ഔദ്യോഗികമായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു എന്നാരോപിച്ച് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ വിളിപ്പിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.  

  • Also Read ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അഭയം നൽകുമെന്ന് ഹസ്നത് അബ്ദുല്ല; നിശബ്ദമായിരിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ   


ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ബംഗ്ലദേശ് അഭയം നൽകുമെന്നായിരുന്നു ഹസ്നത് അബ്ദുല്ലയുടെ വിവാദ പ്രസംഗം. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയെ ഒറ്റപ്പെടുത്തുമെന്നും ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന പൊതു സമ്മേളനത്തിൽ‌ സംസാരിക്കവെ ഹസ്നത് അബ്ദുല്ല പറഞ്ഞു.  

  • Also Read ‘ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’: വിവാദ പ്രസ്താവനയിൽ ക്ഷമ പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ   


ബംഗ്ലദേശിന്റെ പരമാധികാരം, വോട്ടിങ് അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെ ബഹുമാനിക്കാത്ത ശക്തികൾക്ക് നിങ്ങൾ അഭയം നൽകിയാൽ, ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു. ബംഗ്ലദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളുണ്ടാകും. ബംഗ്ലദേശ് അസ്ഥിരീകരിക്കപ്പെട്ടാൽ പ്രതിരോധത്തിന്റെ തീ അതിർത്തികൾക്കപ്പുറം പടരും. സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന്മേൽ നിയന്ത്രണം ചെലുത്താൻ ശ്രമിക്കുന്ന കഴുകൻ ശ്രമങ്ങളെ ബംഗ്ലദേശ് ഇപ്പോഴും നേരിടുകയാണെന്നും ഹസ്നത് അബ്ദുല്ല പറഞ്ഞു.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hamidullah_riaz എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
India Protests Anti-India Remarks by Bangladesh Leader: The India-Bangladesh diplomatic row has intensified after India lodged an official protest against an anti-India speech by leader Hasnat Abdullah. His provocative remarks included threats to shelter anti-India forces and isolate India\“s northeastern region.
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.