‘ന്യൂനപക്ഷങ്ങളെ എന്നും ചേർത്തുപിടിച്ചു; ഇനിയും അത് തുടരും, ഏതെങ്കിലും തിരഞ്ഞെടുപ്പിലെ ഫലം വച്ച് അളക്കാവുന്നതല്ല അത്’

Chikheang Yesterday 03:20 views 701
  



തിരുവനന്തപുരം∙ ന്യൂനപക്ഷത്തെ എല്ലാക്കാലത്തും കേരളത്തിലെ ഇടതുപക്ഷം സവിശേഷതയോടെ കണ്ടിട്ടുണ്ടെന്നും ഏതെങ്കിലും തിരഞ്ഞെടുപ്പിലെ ഫലം വച്ച് അളക്കാവുന്നതല്ല അതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ ആശങ്ക കേൾക്കാനും ചേർത്തുപിടിച്ചു പോകാനും സർക്കാർ തയാറായിട്ടുണ്ടെന്നും ഇനിയും തയാറാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിനു മുന്നോടിയായി പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്കു നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

  • Also Read രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; കൂട്ടുപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി   


മലപ്പുറം ജില്ല രൂപീകരിച്ചതും ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചതുമുൾപ്പെടെ ഇടതു സർക്കാരുകളുടെ ന്യൂനപക്ഷ സമീപനത്തിനുള്ള ഉദാഹരണങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഭൂരിപക്ഷ വർഗീയത ഉയരുമ്പോൾ ന്യൂനപക്ഷ വർഗീയതകൊണ്ടു ചെറുക്കാം എന്നു കരുതുന്നവരോടു‌ വിട്ടുവീഴ്ച ചെയ്യരുത്. വർഗീയതയോടുള്ള വിമർശനം ഏതെങ്കിലും മതവിഭാഗത്തോടുള്ള വിമർശനമല്ല. വർഗീയത ഫണം വിരിച്ചാടിയ കാലത്തെല്ലാം മനുഷ്യപക്ഷത്തു നിൽക്കാൻ സമസ്തയ്ക്കു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
“We Will Always Stand with Minorities“: Pinarayi Vijayan emphasizes the Left government\“s commitment to minority welfare in Kerala. He highlights the government\“s consistent support for minority communities and its willingness to address their concerns, further stating that this support is not solely based on election outcomes.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: bigquery slot reservation Next threads: klondaika casino
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com