ഡമാസ്കസ് ∙ തെക്കൻ സിറിയയിലെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത് സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ജോർദാനും ആക്രമണത്തിൽ പങ്കുചേർന്നു. ഐഎസിന്റെ 70 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമ–കരയാക്രമണങ്ങളിൽ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച പൽമീറയിൽ ഐഎസ് ആക്രമണത്തിൽ 2 യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി.
- Also Read സമാധാന ചർച്ചകൾ പുരോഗമിക്കവേ യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം; 8 മരണം, 27 പേർക്ക് പരുക്ക്
സിറിയയിൽ 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം കഴിഞ്ഞ വർഷമാണ് ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിൽ പുതിയ ഭരണനേതൃത്വമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കുന്ന അശ്ശറാ കഴിഞ്ഞ മാസം വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. English Summary:
ISIS Centers Attack: US attack on IS centers with Syrian government\“s support; Jordan also joins in |