കോഴിക്കോട് ∙ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട് നിന്ന് ആരംഭിച്ച് 16നു തിരുവനന്തപുരത്ത് സമാപിക്കും. ‘മനുഷ്യർക്കൊപ്പം’ എന്നതാണു യാത്രയുടെ സന്ദേശം. ജനുവരി 6നു തമിഴ്നാട്ടിലെ നീലഗിരിയിൽ സ്നേഹയാത്രയും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണു യാത്ര. ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ജാഥാ ഉപനായകരാണ്.
- Also Read സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാർട്ട് സ്‌കോളർഷിപ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഒന്നിന് ഉച്ചയ്ക്ക് ഉള്ളാൾ സയ്യിദ് മദനി മഖാം സിയാറത്തോടെ യാത്രയ്ക്കു തുടക്കമാകും. മൂന്നിനു സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാരും കേരള യാത്ര സമിതി ചെയർമാൻ കെ.എസ്.ആറ്റക്കോയ തങ്ങളും ചേർന്നു കാന്തപുരത്തിനു പതാക കൈമാറും. 12നു തൊടുപുഴയിലും 13നു കോട്ടയത്തും യാത്രയെത്തും. 16നു വൈകുന്നേരം 5നു പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് യാത്ര മുന്നോട്ടു വയ്ക്കുന്നതെന്ന് കാന്തപുരം പറഞ്ഞു. English Summary:
Kerala Yatra Schedule: Kerala Yathra, led by Kanthapuram A.P. Aboobacker Musliyar, commenced on January 1st in Kasaragod and will conclude in Thiruvananthapuram on the 16th. |