തിരുവനന്തപുരം ∙ പുലർച്ചെ വീടിനുമുന്നിലുളള തൂണുകളിൽ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായ നാട്ടുകാർക്ക് ആശ്വാസമായി പൊലീസ് അന്വേഷണം. തിരുവനന്തപുരം നേമത്താണ് തൂണുകളില്‍ ചുവന്ന അടയാളം വ്യാപകമായി കണ്ടത്. സംശയം തോന്നിയ നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ശരിക്കും ഭയന്നത്. മുഖംമൂടികളായ ഒരു സംഘം പോസ്റ്റുകളിൽ ചുവന്ന അടയാളം വരയ്ക്കുന്നതാണ് ക്യാമറകളിൽ പതിഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Also Read അച്ചൂർ–മൈലുംപാത്തി റോഡ് നവീകരണം പൂർത്തിയാകുന്നു; പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പാത
നേമത്ത് ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് നിറത്തിലെ അടയാളങ്ങൾ കഴിഞ്ഞ ദിവസം ദൃശ്യമായത്. സ്ഥലത്തെത്തിയ പൊലീസ്, മോഷ്ടാക്കൾ സ്ഥലം അടയാളപ്പെടുത്തിയതാണോ എന്ന സംശയത്താൽ ജനങ്ങളോടു ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ താമസിയാതെ വട്ടത്തിൽ ചുവപ്പ് അടയാളമിട്ട സംഭവത്തിൽ രണ്ടു പേർ നേമം പൊലീസിനുമുന്നിൽ ഹാജരായി. സ്വകാര്യ ഇന്റർനെറ്റ് കമ്പനിയുടെ ഫൈബർ നെറ്റ് വർക്ക് ചെയ്യുന്നവരാണെന്നും പുതിയ കണക്‌ഷൻ നൽകുന്നതിനായി വീടുകൾ അടയാളപ്പെടുത്തിയതാണെന്നും ഇവർ പറഞ്ഞു.
നാട്ടുകാർ ആശങ്കയിലാണെന്ന വാർത്ത കണ്ടാണ് വിശദീകരണവുമായി ജീവനക്കാർ എത്തിയത്. സ്പ്രേ പെയ്ൻറ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയതെന്നും അതിനാലാണ് മുഖം മൂടിയതെന്നും ഇവർ വിശദീകരിച്ചു. അറിഞ്ഞ വിവരം ഉടൻ പൊലീസ് നാട്ടുകാരെ അറിയിച്ചു. ഇതോടെ ആശങ്കയ്ക്കും അവസാനമായി. മുൻപ് കറുത്ത സ്റ്റിക്കർ വീടുകളിൽ പതിച്ച സംഭവങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Red Marks on Pillars Cause Panic in Nemom: Kerala News focuses on the red marks on pillars in Nemom, Thiruvananthapuram, which caused local residents to panic. Police investigation revealed they were markings made by a private internet company for fiber network connections.