search

യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും; ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ

LHC0088 Yesterday 23:58 views 62
  



പത്തനംതിട്ട ∙ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ബസ് പത്തനംതിട്ട എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി. ബസ് ജീവനക്കാരും പൊലീസും ഇടപെട്ട് കർശനമായി താക്കീതു ചെയ്താണു തർക്കമുണ്ടാക്കിയ യാത്രക്കാരെ ശാന്തരാക്കിയത്. പ്രശ്നത്തെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും വലഞ്ഞു.  

  • Also Read ‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക് ബസ് വിവാദത്തില്‍ മേയർ   


ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്കുള്ള എരുമേലി ഡിപ്പോയുടെ ബസിലാണു യാത്രക്കാർ തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായത്. വൈകിട്ട് മൂന്നരയോടെയാണു ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയത്. എരുമേലിക്കു പോകാനായി തിരുവനന്തപുരത്തു നിന്നെത്തിയ സംഘം ശുചിമുറിയിൽ പോകാൻ കുറച്ചു സമയം ബസ് കാത്തിരിക്കണമെന്നാവശ്യപ്പെട്ടു. കണ്ടക്ടർ സമ്മതിച്ചു. എന്നാൽ കുറേ സമയം കാത്തിരുന്നിട്ടും ഇവർ മടങ്ങിയെത്തിയില്ല. ഇതോടെ ബസിലെ മറ്റു യാത്രക്കാർ പ്രതിഷേധിച്ചു.

  • Also Read വെള്ളക്കുപ്പിയുടെ പേരിൽ ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസി ഇനി കുപ്പിവെള്ളം ബസിൽ വിൽക്കും; വിലയും കുറവ്   


പുറത്തിറങ്ങിയ സംഘം ചായ കുടിക്കാൻ പോയതാണു വൈകാൻ കാരണം. സംഘത്തിലെ ഏതാനും പേർ തിരിച്ചു ബസിൽ കയറിയെങ്കിലും മറ്റുള്ളവർ കയറാൻ വീണ്ടും വൈകി. ഇവർ കയറിയപ്പോൾ നേരത്തേ ഈ സംഘത്തിലുള്ളവർ ഇരുന്ന സീറ്റിൽ മറ്റൊരാൾ ഇരുന്നെന്നു പറഞ്ഞ് തർക്കമായി. ബസ് നീങ്ങിത്തുടങ്ങിയതോടെ തർക്കം രൂക്ഷമായി ഉന്തും തള്ളുമായി. ഇവരെ ഇറക്കി വിടണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടു. കയ്യാങ്കളിയിലേക്കു നീങ്ങുമെന്ന ഘട്ടത്തിൽ ഡ്രൈവർ ബസ് എസ്പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി. ബസ് കോംപൗണ്ടിലേക്കു കയറിയതു കണ്ട് ആശങ്കയോടെ പൊലീസുകാർ ഓടിക്കൂടി. ട്രിപ്പ് മുടങ്ങിയാൽ കലക്ഷൻ തുക പിഴയടയ്ക്കേണ്ടി വരുമെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കണ്ടക്ടറും പൊലീസും താക്കീതു നൽകി. ഇതോടെയാണ് തർക്കമുണ്ടാക്കിയവർ ശാന്തരായത്. തുടർന്ന് ബസ് സർവീസ് തുടർന്നു.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
KSRTC Bus Diverted to SP Office After Passenger Dispute: In Pathanamthitta, a KSRTC bus driver drove the vehicle directly into the SP office compound yesterday evening after a heated argument broke out among passengers. The dispute started when a group from Thiruvananthapuram, traveling to Mundakayam via Erumeli depot, delayed the bus by taking too long for toilet breaks and tea, upsetting other passengers. To prevent violence, the driver took the bus to the police station, where officers and crew sternly warned the troublemakers about fines and legal action.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143107

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com