search

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത 2 പേർ മരിച്ചു; അണുബാധയേറ്റെന്ന് ആരോപണം

cy520520 Yesterday 23:58 views 670
  



ഹരിപ്പാട്(ആലപ്പുഴ)∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു. ഒരാൾ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.   

  • Also Read യുവാവിനെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയോ അപകടമോ? അന്വേഷണം   


ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

  • Also Read വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്   


29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള 3 പേരിൽ  മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മജീദ് 30ന് രാത്രി 10.30ന് ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചു. രാമചന്ദ്രൻ ഇന്നലെ രാവിലെ 7.05നും മരിച്ചു.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെന്നും അവ അണുവിമുക്തമാണെന്നു കണ്ടെത്തിയെന്നും സൂപ്രണ്ട് അറിയിച്ചു. വീണ്ടും വിദഗ്ധ പരിശോധന നടത്തും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജമുന വർഗീസ് ആശുപത്രിയിലെത്തി പരിശോധനകൾക്കു നേതൃത്വം നൽകി. സംഭവത്തിൽ രണ്ടു ഡപ്യൂട്ടി ഡിഎംഒമാർ ഉൾപ്പെടുന്ന നാലംഗ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. മജീദിന്റെ കബറടക്കം നടത്തി. ഭാര്യ പരേതയായ പൊടിമോൾ. മക്കൾ: ജാസ്മിൻ, താഹിറ. മരുമക്കൾ: ബിജു, റിയാസ്. രാമചന്ദ്രന്റെ സംസ്കാരം നടത്തി. ഭാര്യ അംബിക. മക്കൾ: ആതിര, വൈശാഖ്, മരുമകൻ: ഹരികുമാർ.  English Summary:
Dialysis unit closed following patient deaths at Haripad Government Taluk Hospital. The Health Minister has demanded a report on the incident. An investigation is underway to determine the cause of the infections and ensure patient safety.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141019

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com