search

‘പിഎം ശ്രീയിൽ‌ സർക്കാരിന് വീഴ്ച, തോൽവിക്ക് അതും കാരണം; ആ വാർത്ത കേട്ടതോടെ എസ്ഐടിയെ യുഡിഎഫിന് സംശയം’: എം.വി. ഗോവിന്ദൻ

Chikheang Yesterday 13:55 views 876
  



തിരുവനന്തപുരം, കൊച്ചി ∙ പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിയും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതിനു മുന്‍പാണ് കരാറില്‍ ഒപ്പിട്ടത്. കൃത്യമായ ധാരണയോടെ ആയിരുന്നു ഒപ്പിടേണ്ടിയിരുന്നത്. അങ്ങനെയല്ല ഉണ്ടായത്. അതുകൊണ്ടാണ് പുനപരിശോധിക്കാന്‍ വീണ്ടും സമിതി രൂപീകരിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി വിളിപ്പിക്കുമെന്ന വാർത്ത വന്നതോടെ ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് നിലപാട് മാറ്റിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.  

  • Also Read ‘സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടായാൽ മാത്രം ഇടപെടൽ; രാഷ്ട്രീയതാൽപര്യം വച്ചുള്ള ദുഷ്പ്രചരണം തെറ്റ്’   


∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽക്കാൻ  കാരണം പിഎം ശ്രീയും

‘‘മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാം. പിഎം ശ്രീയില്‍ പാര്‍ട്ടിക്കു നിലപാടുണ്ട്. പാര്‍ട്ടിയുടെ നിലപാട് മുഴുവന്‍ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കാന്‍ കഴിയില്ല. സര്‍ക്കാരിനു തെറ്റുപറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയത്. അമിത ആത്മവിശ്വാസം വിനയായി, അതു വീഴ്ചയായാണ് കാണുന്നത്. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകും. തുടര്‍ഭരണത്തില്‍ പ്രതീക്ഷയുണ്ട്.’’, എം.വി. ഗോവിന്ദൻ പറഞ്ഞു
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പോറ്റിക്ക് സോണിയ ഗാന്ധിയുടെ അപ്പോയ്മെന്റ് നൽകിയത് ആരാണ്

‘‘ഇന്നലെ വരെ സിപിഎമ്മിനെതിരായ അന്വേഷണത്തിലേക്കാണ് നീങ്ങുന്നത് എന്ന് പ്രചരിപ്പിച്ച് ആഹ്ലാദത്തിലായിരുന്നു വി.ഡി.സതീശനും കെ.സി.വേണുഗോപാലും അടങ്ങുന്ന യുഡിഎഫ് േനതാക്കൾ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തു വരുന്ന നിമിഷത്തോടെ നിലപാട് മാറ്റി. എസ്ഐടിയിൽ സംശയമുണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെടാൻ പാടില്ല, ആരാണോ ഉത്തരവാദി അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം, അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിയോ സർക്കാരോ എടുക്കില്ല. തിരഞ്ഞെടുപ്പിൽ പാർട്ടിക്കും എൽഡിഎഫിനും എതിരായി ഈരടികളും പാട്ടുമെല്ലാമായി ആഘോഷിച്ചു. എങ്കിലും തങ്ങൾ മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നു.

  • Also Read ശബരിമല സ്വര്‍ണക്കവര്‍ച്ച: ചോദ്യമുനയിലേക്ക് അടൂർ പ്രകാശും, എസ്ഐടി നീക്കം പോറ്റിയുമായി അടുപ്പമുണ്ടെന്ന നിഗമനത്തിൽ   


ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സോണിയ ഗാന്ധിയെ പല പ്രാവശ്യം സന്ദർശിക്കുകയും സമ്മാനം കൊടുക്കുന്നതുമായ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. ബെല്ലാരിയിലെ സ്വർണ വ്യാപാരിയും ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ആരാണ് ഇവർക്ക് സോണിയ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് വാങ്ങിക്കൊടുത്തത് എന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചു. ഇത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അതിനെക്കുറിച്ച് യുഡിഎഫ് നേതാക്കൾ മിണ്ടുന്നില്ല.’’, ഗോവിന്ദൻ പറഞ്ഞു. English Summary:
MV Govindan on PM Shri Controversy: CPI(M) state secretary M.V. Govindan said the Kerala government committed a serious lapse by signing the PM SHRI agreement without prior discussion in the LDF or cabinet, leading to a review committee being formed. He admitted the PM SHRI controversy may have contributed to the Left’s setback in local body elections and called it a result of overconfidence. Govindan also accused the UDF of shifting its stance on the Sabarimala gold case after reports that SIT may question Adur Prakash, and raised questions about UDF leaders’ links to Sonia Gandhi in the matter.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145698

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com