search

‘പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരം, നല്ല ഭരണം കാഴ്ചവയ്ക്കണമെന്ന് ആശംസിക്കുന്നു’; മേയറെ തേടി നരേന്ദ്രമോദിയുടെ കത്ത്

LHC0088 Half hour(s) ago views 552
  



തിരുവനന്തപുരം ∙ പുതുവത്സരദിനത്തില്‍ തിരുവനന്തപുരം മേയറെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തിരുവനന്തപുരം മേയറായി ചുമതലയേറ്റ വി.വി.രാജേഷിനും ഡപ്യൂട്ടി മേയറായി ചുമതലയേറ്റ ജി.എസ്. ആശാ നാഥിനും മറ്റു ബിജെപി കൗൺസിലർമാർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും ആശംസ നേർന്നുകൊണ്ടാണ് നരേന്ദ്ര മോദിയുടെ കത്ത് ആരംഭിക്കുന്നത്. ശേഷം തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും നഗരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മോദി വിവരിക്കുന്നു. പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരത്തിൽ പലതവണ സന്ദർശിച്ച ഓർമകൾ തനിക്കുണ്ടെന്നും മോദി അയച്ച കത്തിൽ പറയുന്നു.  

  • Also Read മിസ്റ്റർ മേയർ, ഇത്തവണ താങ്കൾ പ്രശംസ അർഹിക്കുന്നത് രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ചില്ല എന്നതിനാലാണ്   


ഒട്ടേറെ നേതാക്കളെയും, സാമൂഹിക പരിഷ്കർത്താക്കളെയും, കലാകാരന്മാരെയും, സംഗീതജ്ഞരെയും, കവികളെയും, സാംസ്കാരിക നായകൻമാരേയും, മതനേതാക്കളെയും വളർത്തിയെടുത്ത നഗരമാണ് തിരുവനന്തപുരമെന്നും മോദി ഓർമിക്കുന്നു. തിരുവനന്തപുരം ബിജെപിയെ അനുഗ്രഹിച്ചിരിക്കുകയാണെന്നും വികസിത തിരുവനന്തപുരമെന്ന ബിജെപിയുടെ ലക്ഷ്യവും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളും കണ്ടുകൊണ്ടാണ് ജനങ്ങൾ തങ്ങളെ അനുഗ്രഹിച്ചതെന്നും ഇതിൽ നന്ദിപറയുന്നുവെന്നും നഗരവാസികളോടു മോദി കത്തിൽ പറയുന്നു.

  • Also Read ‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക് ബസ് വിവാദത്തില്‍ മേയർ   


പതിറ്റാണ്ടുകളായി കേരളത്തിലെ ബിജെപി പ്രവർത്തകർ ദുർഘടമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. എൽഡിഎഫും യുഡിഎഫും ആധിപത്യം പുലർത്തിയ കേരള രാഷ്ട്രീയത്തിൽ മോശം ഭരണത്തിന്റെ റിക്കോർഡാണുള്ളത്. അക്രമവും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ സംസ്കാരമാണ് ഈ മുന്നണികൾ നിലനിർത്തിയത്. അക്രമങ്ങൾ ഉൾപ്പെടെ പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങൾ തങ്ങളുടെ പ്രവർത്തകർ അനുഭവിച്ചിട്ടുണ്ടെങ്കിലും അവർ നിർഭയമായി ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പാർട്ടിക്കായി നിന്നു. അവരിൽ പലരും ഇന്ന് നമുക്കൊപ്പം ഇല്ലെങ്കിലും അവരുടെ അനുഗ്രഹങ്ങൾ ഒപ്പമുണ്ടെന്നു തനിക്കു ഉറപ്പാണെന്നു നരേന്ദ്ര മോദി കത്തിൽ സൂചിപ്പിക്കുന്നു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, മന്നത്തു പത്മനാഭൻ എന്നിവരുടെ ആശയങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു നിങ്ങളും നിങ്ങളുടെ സംഘവും തിരുവനന്തപുരം നഗരത്തെ കഴിവിന്റെ പരമാവധി സേവിക്കുമെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും തനിക്കുറപ്പുണ്ടെന്നും കത്തിന്റെ അവസാന ഭാഗത്ത് നരേന്ദ്രമോദി പറയുന്നു. നല്ല ഭരണം കാഴ്ചവയ്ക്കാനുള്ള ആശംസകൾനേർന്നാണ് മോദി കത്ത് അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ടു മേയർ വി.വി. രാജേഷ് കത്തിന്റെ പൂർണരൂപം അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. മോദിയുടെ സഹായ വാഗ്ദാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണെന്നും ഈ സ്നേഹവും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു. English Summary:
PM Modi\“s Letter to Thiruvananthapuram Mayor: The letter expresses Modi\“s connection to Thiruvananthapuram and his hopes for the city\“s development under the new BJP leadership.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143366

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com