search

ആ ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരമെന്ത്?: നവകേരള സർവേ വീടുകളിലേക്ക്; വൊളന്റിയർമാർ എന്തൊക്കെ ചോദിക്കും?

LHC0088 Half hour(s) ago views 390
  



കണ്ണൂർ∙ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനും വികസന നിർദേശങ്ങളും ആശയങ്ങളും ജനങ്ങളിൽനിന്ന് സമാഹരിക്കുന്നതിനുമായി വരും ദിവസങ്ങളിൽ വൊളന്റിയർമാർ വീടുകളിലെത്തും. സർക്കാരിന്റെ നവകേരള സിറ്റിസൻസ് റെസ്പോൺസ് വികസന ക്ഷേമ പഠന പരിപാടിക്കാണ് ജനുവരി ഒന്നിന് തുടക്കമായത്. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരാണ് ഗൃഹ സന്ദർശനം നടത്തുന്നത്. ആദ്യഘട്ടമായി വാർഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം. ആകെ 85,000 വൊളന്റിയർമാരെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും പരിശീലന പരിപാടി നടക്കുന്നതേയുള്ളു. ഈ മാസം 10ന് അകം പരിശീലനം പൂർത്തിയാക്കും. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകളും നൽകും.

  • Also Read വിലക്കയറ്റത്തിനെതിരെ തുടങ്ങി, ഖമനയിക്കെതിരെ പടർന്ന് ഇറാനിലെ പ്രക്ഷോഭം: തക്കം നോക്കി ട്രംപ്   


ഒരു വാർഡിലേക്ക് നാല് പേർ
ഒരു വാർഡിലേക്ക് നാല് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. താൽപര്യമുള്ളവരിൽനിന്ന് നേരത്തെ തന്നെ റജിസ്ട്രേഷൻ സ്വീകരിച്ചിരുന്നു. വൊളന്റിയർമാരായവർക്ക് പിആർഡിയുടെ നേതൃത്വത്തിൽ കിലയിലെ പരിശീലകരാണ് പരിശീലനം നൽകുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ പരിശീലനം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സർവേ തുടങ്ങാനായില്ല. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരോ ഉദ്യോഗസ്ഥർക്കു ചുമതല നൽകിയിട്ടുണ്ട്. ജില്ലാ തലത്തിൽ കലക്ടർക്കാണ് ചുമതല.

ഫെബ്രുവരി 28ന് മുമ്പ് സർവേ തീർക്കണമെന്നാണു നിർദേശം. വൊളന്റിയർമാരായി വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുണ്ട്. എൽഡിഎഫ് സർക്കാരിന്റെ സർവേയായതിനാൽ ഇടതുപക്ഷ അനുഭാവമുള്ളവരാണ് വൊളന്റിയർമാരായി വന്നവരിൽ ഭൂരിഭാഗവും. വൊളന്റിയർമാർക്ക് യാതൊരുവിധ ചെലവും നൽകുന്നതിന് നിലവിൽ തീരുമാനമില്ല.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മറുപടി തേടുന്നത് നാല് ചോദ്യങ്ങൾക്ക്
സർവേ രേഖപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം മൊബൈൽ ആപ്പുണ്ട്. ഓരോ വീട്ടിലും എത്തിയ ശേഷം ലോക്കേഷൻ ഉപയോഗിച്ച് വീട് ആപ്പിൽ രേഖപ്പെടുത്തണം. തുടർന്ന് വീട്ടിലുള്ളവരോടു ചോദിക്കുന്ന ചോദ്യങ്ങൾ ഇവയാണ്.

∙ പുതിയ വികസന പദ്ധതികൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ.
∙ കഴിഞ്ഞ 10 വർഷങ്ങളിൽ നടന്നു വരുന്ന വികസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിർദേശങ്ങൾ.
∙ പുതിയ സാമൂഹിക ക്ഷേമ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നിർദേശങ്ങൾ.
∙ ഇപ്പോൾ നടന്നുവരുന്ന ക്ഷേമ പദ്ധതികൾ എങ്ങനെ മെച്ചപ്പെടുത്താം.

നോട്ട് ബുക്കിൽ പ്രതികരണം എഴുതി എടുക്കണം. പിന്നീട് സമയം പോലെ ആപ്പിലേക്ക് ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. വീടുകളിൽ എത്രയാളുകൾ സംസാരിച്ചു, ഏതു പ്രായക്കാർ, തൊഴിൽ തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തണം.

  • Also Read മൽസരപരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? സർക്കാർ തരും മാസം 1000 രൂപ   


എല്ലാ വീട്ടിലും എത്താൻ നിർദേശം
സംസ്ഥാനത്തെ എല്ലാ വീടുകളിലും സർവേ നടത്തുന്നവർ എത്തണമെന്നാണ് സർക്കാർ നിർദേശമെന്ന് ‍പഞ്ചായത്തിന്റെ ചുമതലയുള്ള വില്ലേജ് എസ്റ്റൻഷൻ ഓഫിസർ കെ. സജിത് പറഞ്ഞു. എന്നാൽ എല്ലായിടത്തും വൊളന്റിയർമാരെ കിട്ടാത്ത സാഹചര്യമുണ്ട്. ഒരു പഞ്ചായത്തിൽ ചില വാർഡുകളിൽ വൊളന്റിയർമാരില്ലാത്തപ്പോൾ മറ്റു ചില വാർഡുകളിൽ നിരവധിപ്പേരുണ്ട്. ഇങ്ങനെ അധികം വരുന്നവരെ വൊളന്റിയർമാർ ഇല്ലാത്ത സ്ഥലത്തേക്കു നിയോഗിക്കാനാണു നീക്കമെന്നും അദ്ദേഹം പറഞ്ഞു. ‌

സർവേയ്ക്ക് എത്തുന്നവർ മുഖ്യന്ത്രിയുെട കത്തും വീടുകളിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സർവെ നടത്താൻ ആളെ കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. യാതൊരു ചെലവും നൽകാത്തതിനാൽ പാർട്ടി അനുഭാവമില്ലാത്തവർ ഇക്കാര്യത്തിൽ താൽപര്യം കാണിക്കുന്നുമില്ല. English Summary:
Kerala government\“s New Kerala Citizens\“ Response Development Welfare Study Program involves volunteers visiting households to promote the government\“s achievements and collect development suggestions and ideas from the people.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143859

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com