search

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; വിവരം പുറത്തുവന്നതിന് പിന്നാലെ ജാമ്യം ഒഴിഞ്ഞു

cy520520 Yesterday 23:55 views 1043
  



പത്തനംതിട്ട∙ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന സർക്കിൾ ഇൻസ്പെക്ടർ, വിവരം പുറത്തുവന്നതോടെ ജാമ്യം ഒഴിഞ്ഞു. പത്തനംതിട്ട സൈബർസെൽ സിഐ ബി.കെ.സുനിൽ കൃഷ്ണനാണ് അയൽവാസി ശങ്കരൻകുട്ടിക്ക് ജാമ്യം നിന്നത്. 13 കാരിയോട് മോശമായി പൊരുമാറിയെന്ന കേസിലെ പ്രതിയാണ് കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ശങ്കരൻകുട്ടി. ഒന്നര മാസം മുൻപ് ഏനാത്ത് പൊലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ 40 ദിവസമായി റിമാൻഡിലായിരുന്നു.  

  • Also Read ‘മോശമായി സ്പർശിച്ചു...’; മരണത്തിനു മുൻപ് വിഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, പ്രഫസർക്കും 3 സഹപാഠികൾക്കുമെതിരെ കേസ്   


ഡിസംബർ 30ന് പത്തനംതിട്ട അഡിഷനൽ ജില്ലാ കോടതി (ഒന്ന്) ആണ് സുനിൽ കൃഷ്ണൻ ഉൾപ്പെടെ രണ്ട് പേരുടെ ഉറപ്പിൽ പ്രതിയ്ക്ക് ജാമ്യം നൽകിയത്. സർക്കിൾ ഇൻസ്പെക്ടറുടെ ജാമ്യം കോടതിയുടെ ശ്രദ്ധയിൽ വന്നു. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ് നടപടിയെന്നു കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സംഭവം പുറത്തുവന്നതോടെയാണ് സിഐ വ്യാഴാഴ്ച ജാമ്യം ഒഴിഞ്ഞത്. പ്രതി തന്റെ അയൽവാസിയാണെന്നും അതാണ് ഇടപെടാനുള്ള കാരണമെന്നും സുനിൽ കൃഷ്ണൻ വിശദീകരിച്ചു. English Summary:
Pathanamthitta Circle Inspector stood as guarantor for the accused in POCSO Case Sparks Controversy: Following public attention, the CI withdrew the bail guarantee. The accused, arrested for misconduct towards a 13-year-old, was later released on bail but faced renewed scrutiny due to the CI\“s involvement.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141889

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com