search

ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം

deltin33 1 hour(s) ago views 584
  



ചണ്ഡിഗഡ്∙ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പഞ്ചാബ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. ഗുരുദാസ്പുർ ജില്ലയിലെ അതിർത്തിക്കു സമീപത്തുള്ള ചെക്പോസ്റ്റിലാണു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർനാം സിങ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവർ ഡ്യൂട്ടി ചെയ്തിരുന്നത്.
What you should read next

  • LIVE അഫ്ഗാനിസ്ഥാനിൽ പാക്ക് ആക്രമണം: 17 മരണം, ലക്ഷ്യമിട്ടത് ഭീകരരെ? Latest News
      

         
    •   
         
    •   
        
       


ഉദ്യോഗസ്ഥരെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഉദ്യോഗസ്ഥർ പരസ്പരം വെടിവച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഔട്ട്‌പോസ്റ്റായി പ്രവർത്തിക്കുന്ന മുറിക്കുള്ളിലാണ് പ്രദേശവാസികൾ മൃതദേഹങ്ങൾ കണ്ടത്. തുടർന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
What you should read next

  • ട്രംപ് വീണ്ടും തോൽക്കും, 15 ശതമാനം തീരുവയും നിയമ വിരുദ്ധമെന്ന് വിദഗ്‍ധർ, \“തലവേദന\“യായി ഒരു ഇന്ത്യക്കാരനും Economy
      

         
    •   
         
    •   
        
       


ഞായറാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റതായി വിവരം ലഭിച്ചെന്നാണു ഗുർദാസ്പുർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒട്ടേറെ തവണ ലഹരി വസ്തുക്കളും ആയുധങ്ങളും ഡ്രോണുകൾ മുഖേന എത്തിക്കുന്ന സ്ഥലംകൂടിയാണിത്. ബിഎസ്എഫിനൊപ്പം പഞ്ചാബ് പൊലീസും ഇവിടെ ഔട്ട്‌പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാറുണ്ട്. ഇന്ത്യ–പാക്ക് അതിർത്തിയിൽനിന്നും കേവലം 2 കിലോമീറ്റർ അകലെയാണ് ഉദ്യോഗസ്ഥർ മരിച്ച ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

അതിനിടെ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണ് ഇവർ. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ജമ്മു കശ്മീർ പൊലീസ്, സിആർപിഫും സൈന്യത്തിനൊപ്പം ഓപ്പറേഷനിൽ പങ്കെടുത്തു. സ്ഥലത്ത് നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ADVERTISEMENT Go AD-FREE
JUST IN


  • 7 MINUTES AGO   Live ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   Live കരുവന്നൂരിൽ സിപിഎമ്മിന് സമ്പൂർണ ജയം; ഭരണസമിതി തിരഞ്ഞെടുപ്പ് 10 വർഷത്തിന് ശേഷം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Punjab police officials dead: Two Punjab Police officials were found dead with gunshot wounds at an outpost near the India-Pak border in Gurdaspur. An investigation is underway to determine the cause of the shooting as an alert is issued in the sensitive border region.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475220