ഭോപ്പാൽ ∙ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു സഹോദരിമാർ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും ലൈംഗികചൂഷണത്തിനിരയാകുകയും ചെയ്തെന്ന കുറ്റങ്ങൾ ചുമത്തിയാണ് അമ്രീൻ, ആഫ്രീൻ എന്ന സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി.
What you should read next
- പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ Latest News
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ ജോലികൾ വാഗ്ദാനം ചെയ്യും. പിന്നീട് ഇവരെ പാര്‍ട്ടികളിലും പമ്പുകളിലും എത്തിക്കുകയും സമ്പന്ന പുരുഷന്മാരുമായി ഇടപഴകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതികൾക്ക് ലഹരി മരുന്നു നൽകിയിരുന്നതായും എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിൽ ഒരാൾ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ ബ്യൂട്ടീഷ്യനായ ജോലി ചെയ്യുകയാണ്. 2025 ഡിസംബറിൽ ജോലിക്കെന്ന വ്യാജേന ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അമ്രീന്റെ ബന്ധുവായ യാസിർ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. അമ്രീന്റെ വീട്ടിൽ ജോലിചെയ്യുകയായിരുന്ന രണ്ടാം പരാതിക്കാരിയെ ചന്ദൻ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. യുവതിയോട് മതം മാറാൻ ചന്ദൻ യാദവ് നിർബന്ധിച്ചതായും പരാതിയിലുണ്ട്.
മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിൽ നിന്ന് ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. സംഘം അന്തർസംസ്ഥാന ശൃഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
JUST IN
-
4 MINUTES AGO ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം Latest News
-
11 MINUTES AGO യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
-
1 HOUR 26 MINUTES AGO തകര്‍ത്തടിച്ചത് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് മാത്രം, 51 പന്തുകളിൽ 100; പാക്കിസ്ഥാനെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ Cricket
VIEW MORE
English Summary:
Bhopal Sex Racket Case: A Bhopal sex racket operated by two sisters has been uncovered by police, leading to their arrest. The women are accused of using fake job offers to lure financially backward girls into a trap of sexual exploitation and forced religious conversion. |