കണ്ണൂർ ∙ കേളകം ഇരുട്ടുമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പൗവത്തിൽ റോയി (45) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറക്കൽ ജൈസനെ (45) കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
Also Read ഇന്ത്യയെ നേരിടാൻ പാക്ക് നാവികസേനയ്ക്ക് ചൈനയുടെ പിന്തുണ; യാങ്സി നദിയിൽനിന്ന് അറബിക്കടലിലേക്ക് അന്തർവാഹനി 2026ൽ
റോയിയുടെ കൂടെയാണ് ജൈസന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ജൈസൻ റോയിയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം റോയി സ്ഥലത്തുണ്ടായിരുന്നില്ല. റോയി വീട്ടിലെത്തിയപ്പോൾ ഭാര്യ ഡെയ്സി ഇക്കാര്യം പറഞ്ഞു. തുടർന്ന് റോയി ഇക്കാര്യം ചോദിക്കാൻ ജൈസന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇവർ തമ്മിൽ ബഹളമുണ്ടായി. റോയി തിരിച്ചുപോകുന്നതിനിടെ പിന്നാലെ എത്തിയ ജൈസൻ വെട്ടുകയായിരുന്നു.
Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു രാവിലെ മരിച്ചു. അഡോൾഫിനയാണ് റോയിയുടെ മകൾ.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Murder: Kerala Murder focuses on the tragic death of a man following a property dispute with his brother-in-law in Kannur. The incident highlights the escalation of family conflicts and the resulting legal consequences.