search
 Forgot password?
 Register now
search

‘16 മാസമായി ഞാൻ ജയിലിൽ‌’: ഹൈറിച്ച് തട്ടിപ്പു കേസിൽ കെ.ഡി.പ്രതാപന് ജാമ്യം, ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി

cy520520 2025-11-3 22:24:23 views 1193
  



കൊച്ചി ∙ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ കമ്പനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎൽഎ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റിലായ പ്രതാപൻ അന്നു മുതൽ ജയിലിലാണ്. 16 മാസമായി താൻ ജയിലിലാണെന്ന് കാട്ടിയാണ് പ്രതാപൻ ജാമ്യത്തിനായി അപേക്ഷിച്ചത്. പ്രതാപനും ഭാര്യ ശ്രീനയും ഉൾപ്പെടെ 37 പേരാണ് കേസിലെ പ്രതികൾ. പിഎംഎൽഎ കോടതി ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

  • Also Read ഇന്ത്യയെ നേരിടാൻ പാക്ക് നാവികസേനയ്ക്ക് ചൈനയുടെ പിന്തുണ; യാങ്സി നദിയിൽനിന്ന് അറബിക്കടലിലേക്ക് അന്തർവാഹനി 2026ൽ   


ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,157 കോടി രൂപയുടെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഹൈറിച്ച് ഓൺലൈന്‍ ഷോപ്പി ഉടമ പ്രതാപനെ അറസ്റ്റ് ചെയ്തത്. മുൻപും ജാമ്യ ഹർജിയുമായി പിഎംഎൽഎ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. കോടതി ഉത്തരവ് പുറത്തു വന്നാൽ മാത്രമേ ജാമ്യം അനുവദിക്കാനുള്ള കാരണങ്ങൾ അടക്കം വ്യക്തമാകൂ.  

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


ഹൈറിച്ച് കേസിലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ തുടക്കത്തിൽ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഇ.ഡിയും കേസെടുത്തു. കേരളം കണ്ട ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പുകളിലൊന്നായാണ് ഇ.ഡി ഹൈറിച്ച് കേസിനെ വിശേഷിപ്പിക്കുന്നത്.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sreena.prathapan.9 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
KD Prathapan Granted Bail in Highrich Scam Case: KD Prathapan bail granted in the Highrich scam case. He was arrested in connection with a 1157 crore online fraud case and had been in jail for 16 months. The Enforcement Directorate plans to appeal the bail in the High Court.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com