‘റോഡിന്റെ ഭാഗത്തേക്കാണ് ടാങ്ക് പൊട്ടിയിരുന്നതെങ്കിൽ എല്ലാം ഒഴുകിപ്പോയേനെ’; അവശേഷിക്കുന്ന ടാങ്കിന് ബലപരിശോധന

cy520520 2025-11-10 16:51:10 views 995
  



കൊച്ചി ∙ തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന സംഭവത്തിൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. തമ്മനം–പൊന്നുരുന്നി റോഡിൽ പൊന്നുരുന്നി പാലത്തിനു മുമ്പ് സ്ഥിതിചെയ്യുന്ന 1.10 കോടി ലീറ്റർ വെള്ളമുണ്ടായിരുന്ന ജലസംഭരണിയാണ് ഇന്നു വെളുപ്പിന് രണ്ടരയോടെ പൊട്ടിയൊഴുകിയത്. റോഡിന്റെ മറുഭാഗത്തുണ്ടായിരുന്ന സംഭരണിയാണ് പൊട്ടിയത് എന്നതാണ് വലിയ ദുരന്തം ഒഴിവായത്. റോഡിന്റെ ഭാഗത്തുണ്ടായിരുന്ന സംഭരണിക്കായിരുന്നു അപകടം സംഭവിച്ചിരുന്നത് എങ്കിൽ ആൾനാശം ഉൾപ്പെടെ ഉണ്ടായേനെ എന്നാണു നാട്ടുകാർ പറയുന്നത്.  

  • Also Read കൊച്ചി നഗരത്തിലെ ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വാഹനങ്ങൾക്ക് കേടുപാട്   


‘‘നിലവില്‍ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരും ഉറങ്ങുന്ന സമയമായിരുന്നു. പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇപ്പോൾ അവിടെ നിന്നു ചെളിയൊക്കെ നീക്കിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ഓട്ടോറിക്ഷകൾ, ബൈക്കുകള്‍, കാറുകൾ‌ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹെൽത്ത് സെന്ററിന്റെ ഉള്ളിലും വെള്ളം കയറി. ഇവിടെയുണ്ടായിരുന്ന മരുന്നുകളെല്ലാം നഷ്ടപ്പെട്ടു. മന്ത്രി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനു ശേഷം ഉന്നതതല യോഗം ചേരും’’ –സ്ഥലം കൗൺസിലർ തമ്മനം സക്കീർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.   

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   


റോഡുള്ള ഭാഗത്തേക്കായിരുന്നു ടാങ്ക് പൊട്ടിയിരുന്നത് എങ്കിൽ വലിയ നാശനഷ്ടമുണ്ടാകുമെന്ന് പരിസരവാസികൾ പറഞ്ഞു. ഇപ്പോൾ പൊട്ടിയ ഭാഗത്തുള്ളത് 10–15 വീടുകൾ മാത്രമാണ്. അതുകൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നും അവർ പറയുന്നു. പ്രദേശമാകെ കാടുപിടിച്ചു കിടക്കുകയാണെന്നും പലപ്പോഴും ഓവർഫ്ലോ ഉണ്ടായി വീടുകളിലടക്കം വെള്ളം കയറിയിട്ടം വാട്ടർ അതോറിറ്റി അധികൃതര്‍ ഒന്നും ചെയ്തില്ല എന്ന പരാതിയും ഉയരുന്നുണ്ട്.  
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊച്ചി കോർപറേഷന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന രണ്ടു ടാങ്കുകളാണ് ഇവിടെയുള്ളത്. ഈ ടാങ്കുകൾ രണ്ടു കംപാർട്ട്മെന്റുകളായി തിരിച്ചിട്ടുണ്ട്. ഇതിലെ ഒരു ടാങ്കാണ് പൊട്ടിയത്. അവശേഷിക്കുന്ന ടാങ്കിന് ബലപരിശോധന നടത്തിയ ശേഷം വൈകീട്ടോടെ വീണ്ടും വെള്ളം പമ്പു ചെയ്യാനാണ് ജല അതോറിറ്റി അധികൃതർ ആലോചിക്കുന്നത്. എത്രയും വേഗം ജലവിതരണം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ബലപരിശോധനയ്ക്ക് കുസാറ്റിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. English Summary:
Kochi water tank burst in Thammanam has caused significant disruption and near catastrophe. The incident resulted in flooding of several homes and damage to vehicles, but luckily, no casualties. Authorities are assessing the remaining tank for structural integrity and working to restore water supply quickly, with investigations into the cause of the collapse underway.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: procter and gamble crisco Next threads: chilli heat slot
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132974

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.