ബിഹാറിൽ ‘സമ്പൂർണ നിതീഷ് രാജ്’ എന്ന് പ്രവചനം; ‘അധികാരത്തിന്റെ കാൽ‍നൂറ്റാണ്ട്’ കയ്യെത്തും ദൂരത്ത്

LHC0088 2025-11-12 01:21:09 views 606
  

  എക്സിറ്റ് പോൾ ഫലങ്ങൾ.   എക്സിറ്റ് പോൾ ഫലങ്ങൾ.



പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 2020നേക്കാൾ മികച്ച പ്രകടനവുമായി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ അതിന്റെ കേന്ദ്ര ബിന്ദുവാകുന്നത് നിതീഷ് കുമാർ തന്നെ. എക്സിറ്റ് പോളിലെ ഫലസൂചനകൾ കൃത്യമായാൽ  ‘സദ്ഭരണത്തിന്റെ നായകൻ’ എന്ന വിശേഷണത്തെ ബിഹാർ ജനത അടിവരയിട്ട് അംഗീകരിച്ചെന്നുതന്നെ കരുതാം. അങ്ങനെവന്നാൽ മുഖ്യമന്ത്രിപദത്തിൽ കാൽനൂറ്റാണ്ട് എന്ന നാഴികക്കല്ലിലേക്കാണ് നിതീഷ് നടന്നടുക്കുന്നത്. എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് മിന്നും ജയമാണ് പ്രവചിക്കുന്നത്.  

  • Also Read ബിഹാർ എൻഡിഎയ്ക്കൊപ്പമെന്ന് എക്സിറ്റ് പോൾ; തേജസ്വിക്ക് നിരാശ, ഇന്ത്യാ മുന്നണി 100 സീറ്റ് വരെ നേടാം, ചലനമുണ്ടാക്കാതെ ജൻ സുരാജ്   


ഇക്കുറി തിരഞ്ഞെടുപ്പിൽ വീറുംവാശിയും കൂടുതലായിരുന്നു ബിഹാറിൽ. എസ്ഐആറും വോട്ടുകൊള്ള ആരോപണവുമുയർന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവനും ബിഹാറിലേക്കായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയും യുവാക്കളെ ലക്ഷ്യമിട്ടുള്ള തേജസ്വി യാദവിന്റെ പ്രചാരണവും ബിഹാറിനെ ഇളക്കിമറിച്ചപ്പോൾ എൻഡിഎയുടെ പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറിൽ എത്തി. കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഹാറിൽ തുടർഭരണത്തിന് മോദി ആഹ്വാനം ചെയ്തത്. \“മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ\“ പദ്ധതിയിലൂടെ 10,000 രൂപ വീതം ഓരോ സ്ത്രീയുയും അക്കൗണ്ടിൽ നിക്ഷേപിച്ച നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു.    എക്സിറ്റ് പോൾ ഫലങ്ങൾ.   എക്സിറ്റ് പോൾ ഫലങ്ങൾ.

ഇത്തവണ എൻഡിഎയിൽ കൂടുതൽ ബഹളമില്ലാത്ത സീറ്റ് വിഭജനവും വികസന മുദ്രാവാക്യമുയർത്തിയുള്ള പ്രചാരണവും ഫലം കാണുകയാണെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ആദ്യം എൻഡിഎ മടിച്ചപ്പോൾ ഒരു മുഴം മുന്നിലേക്കെറിഞ്ഞ് നിതീഷ് സമ്മർദം ചെലുത്തി. ഇതോടെ, അടുത്ത സർക്കാരിനെ നിതീഷ് തന്നെ നയിക്കുമെന്ന് മോദിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. നിതീഷിന്റെ പാർട്ടിയായ ജെഡിയു 2020ൽ 43 സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇത്തവണ ഫലം വരുമ്പോൾ പാർട്ടിയുടെ പ്രകടനവും മെച്ചപ്പെട്ടാൽ നിതീഷ് കുമാറിന് അത് ഇരട്ടിമധുരമാകും.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Nitish Kumar is projected to retain power in Bihar: This victory could solidify his position as a leader of good governance and potentially lead him to a quarter-century in the Chief Minister\“s office. Polls indicate a resounding victory for the NDA alliance in the elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134573

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.