‘എന്റെ കന്നിവോട്ട് എനിക്കുതന്നെ’; വാഴയൂർ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി അദൃശ്യ സുരേഷ്

Chikheang 2025-11-28 19:21:12 views 402
  

    



മലപ്പുറം വാഴയൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡായ കുതിരാട്ട് പറമ്പിലെ ബിജെപി സ്ഥാനാർഥിയായ ഇരുപത്തൊന്നുകാരി അദൃശ്യ സുരേഷ്, തന്റെ കന്നിവോട്ട് തനിക്കു തന്നെ രേഖപ്പെടുത്തും. വാഴയൂർ പഞ്ചായത്തിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ സ്ഥാനാർഥിയാണ് അദൃശ്യ. പ്രായം കുറവായതുകൊണ്ടുതന്നെ തന്റെ രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നുവെന്നും എന്നാൽ തന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും വിശദീകരിച്ചപ്പോൾ അതെല്ലാം മാറിയെന്നും അദൃശ്യ പറയുന്നു. നാലാം വർഷ ബിബിഎ എൽഎൽബി വിദ്യാർഥിയായ അദൃശ്യ, തിരഞ്ഞെടുപ്പ് വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.  

  • Also Read ‘ഉപമുഖ്യമന്ത്രിയാകാൻ ഉമ്മന്‍ചാണ്ടി നിർബന്ധിച്ചു; ഞാൻ വിസമ്മതിച്ചു, കാരണം രഹസ്യം; ചുണ്ടിനും കപ്പിനുമിട‌‌യിൽ പലതും നഷ്ടമായി’   


∙ ആദ്യ വോട്ടും ആദ്യ മത്സരവും ഒന്നിച്ച്

  • Also Read നഗ്നദൃശ്യം പകർത്തി ഭീഷണി, മൂന്നിടത്ത് എത്തിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, ലുക്കൗട്ട് നോട്ടിസ്?   


അമൂല്യമായ നിമിഷമാണിത്. ഇന്ത്യൻ പൗരയെന്ന നിലയിൽ എന്റെ കർത്തവ്യം നിറവേറ്റുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ സ്ഥാനാർഥിത്വവും കന്നിവോട്ടും. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ലഭിച്ച വലിയ അവസരമായി ഈ മത്സരത്തെക്കാണുന്നു. 21ാം വയസ്സിൽ ഇങ്ങനെയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മത്സരത്തേക്കാൾ ഉപരി, യുവതലമുറയ്ക്ക് പൊതുരംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാകും എന്റെ പോരാട്ടമെന്നു വിശ്വസിക്കുന്നു.   
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ വിദ്യാർഥിയാണെന്ന ധൈര്യം

ഞാനൊരു വിദ്യാർഥിയാണ് എന്നതാണ് ഏറ്റവും വലിയ ധൈര്യം. ബിബിഎ എൽഎൽബി വിദ്യാർഥി എന്ന നിലയിൽ, നിയമപരവും ഭരണപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് വാർഡിലെ പ്രശ്നങ്ങളെ കൂടുതൽ വ്യക്തതയോടെ സമീപിക്കാൻ സഹായിക്കുമെന്നു കരുതുന്നു. ‌തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊപ്പം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പൊതുരംഗത്ത് പ്രവൃത്തിപരിചയം കുറവാണ്. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് ആ വെല്ലുവിളിയെ അവസരമാക്കി മാറ്റാൻ ശ്രമിക്കും.     

∙ കോളജിൽ രാഷ്ട്രീയമില്ല, പഠനം മാത്രം

വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ശ്രദ്ധ മുഴുവൻ അക്കാദമിക് കാര്യങ്ങളിലും നിയമ പഠനത്തിലുമായിരുന്നു. പൊതുരംഗത്തേക്കു വരാനുള്ള പ്രചോദനം ലഭിച്ചത് പിതാവ് സുരേഷിൽ നിന്നാണ്. അദ്ദേഹം സേവാഭാരതി പ്രവർത്തകനാണ്.  

∙ യുവതയുടെ പ്രതികരണം ആവേശം

തുടക്കത്തിൽ എന്റെ പ്രായമോർത്ത് പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ എന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും വിശദീകരിച്ചപ്പോൾ അവരുടെ മനോഭാവം മാറി. അനുഭവസമ്പന്നരായ ആളുകളുടെ പിന്തുണയും പുതുതലമുറ പൊതുരംഗത്തേക്കു വരുന്നതിലുള്ള ഉത്സാഹവും കാണാൻ സാധിച്ചു. വാർഡിലെ മുതിർന്നവരെല്ലാം എന്നെ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. യുവജനങ്ങളുടെ പ്രതികരണം വളരെ ആവേശകരമാണ്. മാറ്റം ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് കുതിരാട്ടുപറമ്പിലേത്. എന്റെ ചെറുപ്പത്തെ അവർ ഒരു കുറവായി കാണുന്നില്ല, മറിച്ച് ഒരു സാധ്യതയായി കാണുന്നു. English Summary:
Ward war: Adrishya Suresh is the youngest candidate contesting in Vazhayur Panchayat election. She is determined to bring fresh perspectives and enthusiasm to local governance. This election marks both her first vote and her first time contesting, representing a significant step in her commitment to serving the community.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137602

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.