റായ്‌പുർ ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ നടന്ന ഏറ്റുമുട്ടലിൽ 3 സൈനികർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് വിവരം. ദന്തേവാഡ-ബിജാപുർ അതിർത്തിയ്ക്ക് അടുത്തുള്ള വനപ്രദേശമായ ഗംഗലൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Also Read ഉത്തർപ്രദേശിലെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങൾ; നിർദേശം നൽകി യോഗി ആദിത്യനാഥ്
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടെ ആയിരുന്നു വെടിവയ്പ്പ്.
Also Read ബഹിരാകാശ ‘വെടിവയ്‌പിൽ’ മുറിവേറ്റ് ചൈന; ഷെൻഷോയ്ക്ക് സംഭവിച്ചത് മുന്നറിയിപ്പ്: പേടകങ്ങൾ ഇനി പേടിക്കണം, എന്തുകൊണ്ട്?
കഴിഞ്ഞ രണ്ട് മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദന്തേവാഡ ഡിഐജി കമലോചൻ കശ്യപ് പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെയും കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. നവംബർ 30 ന് ദന്തേവാഡയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Chhattisgarh Maoist attack resulted in casualties on both sides: Three soldiers were killed and twelve Maoists were reported dead in the Bijapur district encounter. The clash occurred in the Gangaloor forest area during a joint search operation.