വാഷിങ്ടൺ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന്റെ ഭാഗമായി 17 ഫോട്ടോകൾ പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കോടീശ്വരൻ ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ഫോട്ടോകളാണ് അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പുറത്തുവിട്ടത്.
- Also Read ജെഫ്രി എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടും; ബില്ലിൽ ഒപ്പിട്ട് ഡോണൾഡ് ട്രംപ്, വരാനിരിക്കുന്നത് നടുക്കുന്ന രഹസ്യങ്ങൾ?
കുറ്റകൃത്യത്തിന്റെയോ നിയമവിരുദ്ധ പ്രവർത്തനത്തിന്റെയോ ദൃശ്യങ്ങളല്ല പുറത്തുവിട്ടത്. എന്നാൽ, ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണിവ. ഇതിൽ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്റേത്. ഒന്നിൽ നിരവധി സ്ത്രീകൾക്കൊപ്പം ട്രംപ് നിൽക്കുന്നതാണ്. മറ്റൊന്ന് ‘ട്രംപ് കോണ്ടം’ എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്. മറ്റൊന്ന് ബിൽ ക്ലിന്റൺ എപ്സ്റ്റീനും മറ്റു ചിലർക്കും ഒപ്പമുള്ള ഫോട്ടോയാണ്. ഇവരെ കൂടാതെ ട്രംപിന്റെ മുൻ വൈറ്റ് ഹൗസ് ഉപദേശകൻ സ്റ്റീവ് ബാനർ, നടൻ വൂഡി അലൻ, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയവരുടെയും ഫോട്ടോകളുണ്ട്.
- Also Read ലൈംഗിക പീഡനത്തിന് ഇരകളായ പെൺകുട്ടികളെ ട്രംപിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ; എപ്സ്റ്റീൻ ഫയൽസിൽ വീണ്ടും വിവാദം
എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് നേരത്തെ പൂർണ പിന്തുണ നൽകിയിരുന്നു. ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. സർക്കാരിനും തനിക്കും മറച്ചുവയ്ക്കാനൊന്നുമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ, എപ്സറ്റീൻ അറസ്റ്റിലാകുന്നതിന് മുമ്പേ തന്നെ താൻ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് ട്രംപ് പറഞ്ഞത്.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
പ്രമുഖ വ്യക്തികൾക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ നേരിട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് 2019 ജൂലൈയിൽ വീണ്ടും അറസ്റ്റിലായി. ജൂലൈ 24 ന്, എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
- Also Read ‘ഒളിക്കാനൊന്നുമില്ല’; ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും, അനുകൂല നിലപാടുമായി ട്രംപ്
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @OversighDems എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Epstein Files Released: Prominent Figures Implicated: Jeffrey Epstein files have been released, revealing photos of prominent figures. The released files include images of Donald Trump, Bill Clinton, and Bill Gates, highlighting their connections to the deceased convicted sex offender Jeffrey Epstein. These revelations have reignited discussions surrounding the controversial Epstein case. |