ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനു പിന്നാലെ റഷ്യയിൽനിന്ന് കൂടുതൽ എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാസന്ദർശന വേളയിൽ ഇക്കാര്യം ചർച്ചയാകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എസ്–400 കൂടാതെ ഇതിന്റെ പുതിയ പതിപ്പായ എസ്–500 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനും ഇന്ത്യ ആലോചിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
- Also Read ‘സമചിത്തതയുള്ള, സമർഥനായ നേതാവ്’: മോദിയെ പുകഴ്‌ത്തി വ്ലാഡിമിർ പുട്ടിൻ; യുഎസിന് നിശിത വിമർശനം
2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് ഇന്ന് നൽകിയത്. അഞ്ചിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായിരുന്നു. ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്.
- Also Read കിം ജോങ് ഉൻ ഭയക്കുന്നത് ആ രോഗം; ഡിഎൻഎ കിട്ടാതിരിക്കാൻ എല്ലാം തൂത്തുതുടച്ചു, വിസർജ്യം കൊണ്ടുപോയി! ‘പിന്തുടർച്ച’ വെറും നാടകമോ?
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിൽനിന്നുള്ള പ്രത്യാക്രമണം തടുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൂടുതൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വ്യോമസേനാ മേധാവി എ.പി.സിങ്ങും വ്യക്തമാക്കിയിരുന്നു. English Summary:
India to buy more s-400 systems: S-400 missile defense system is at the forefront of India\“s defense strategy as they plan to acquire more from Russia. This move follows the successful Operation Sindoor and discussions are expected during Vladimir Putin\“s visit to India. |