cy520520 • 2025-10-6 09:50:54 • views 1271
കട്ടക്ക്∙ ഒഡീഷയിലെ കട്ടക്കിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ച് സർക്കാർ. ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് നഗരത്തിൽ 36 മണിക്കൂർ നേരത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. നഗരത്തിലെ ദർഗ ബസാർ പ്രദേശത്താണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
- Also Read കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവതിയെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ, പണം യുപിഐ വഴി സ്വന്തം അക്കൗണ്ടിലേക്കും മാറ്റി
ശനിയാഴ്ച പുലർച്ചെയാണ് ആദ്യ ആക്രമസംഭവം കട്ടക്കിൽ നടക്കുന്നത്. രാത്രി വൈകി ഉയർന്ന ശബ്ദത്തിൽ സംഗീതം വയ്ക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും പൊലീസ് ലാത്തി ചാർജ് നടത്തി. ഇതുവരെ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നാലെ നടന്ന വിഎച്ച്പി റാലിക്കിടെ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച വൈകുന്നേരം 7 മണി വരെ ഒഡീഷ സർക്കാർ കട്ടക്ക് മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും സമാധാനത്തിന് ആഹ്വാനം നൽകുകയും ചെയ്തു. തിങ്കളാഴ്ച കട്ടക്കിൽ വിഎച്ച്പി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Odisha | Aftermath of the tensions that flared in Cuttack following a clash between police and members of an organisation. Stone pelting also reported.
The Odisha government has imposed a prohibition on the use and access of social media platforms like WhatsApp,… https://t.co/l8gzrNKvLp pic.twitter.com/mnVswv3ttb— ANI (@ANI) October 5, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NrusinghaOdisha/x, @surajsureka9/x എന്നീ അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Curfew Imposed in Cuttack After Durga Puja Clash:Cuttack Curfew declared following clashes during Durga Puja celebrations in Cuttack, Odisha. |
|